Tuesday, November 13, 2018 Last Updated 9 Min 19 Sec ago English Edition
Todays E paper
Ads by Google
Wednesday 29 Aug 2018 12.51 AM

ഡീസല്‍ ക്ഷാമം: ട്രിപ്പുകള്‍ വെട്ടിക്കുറച്ച്‌ കെ.എസ്‌.ആര്‍.ടി.സി.

കോട്ടയം: ക്ഷാമത്തെത്തുടര്‍ന്നു കെ.എസ്‌.ആര്‍.ടി.സി. കോട്ടയം ഡിപ്പോയിലെ ബസുകള്‍ക്ക്‌ ഇന്നലെ ഡീസല്‍ നല്‍കിയത്‌ റേഷനായി. യാത്രക്കാരുടെ ബാഹുല്യം നിമിത്തം ട്രിപ്പു മുടക്കാതിരിക്കാനായി ഒരു ട്രിപ്പ്‌ നടത്താനാവശ്യമായ ഡീസല്‍ മാത്രം നല്‍കിയാണു പല സര്‍വീസുകളും ഇന്നലെ നടത്തിയത്‌. ട്രിപ്പ്‌ മുടങ്ങിയതോടെ കോട്ടയം ഡിപ്പോയില്‍ യാത്രക്കാര്‍ പ്രതിഷേധവുമായി രംഗത്തെത്തി.
ഇന്നലെ രാവിലെ മുതല്‍ തന്നെ ഡീസല്‍ ക്ഷാമം സര്‍വീസുകളെ കാര്യമായി ബാധിച്ചിരുന്നു. ഉച്ചകഴിഞ്ഞ്‌ ഈ ട്രിപ്പുകളിലേറെയും മുടങ്ങുകയും ചെയ്‌തു. ഇന്നലെ നേരം പുലരുമ്പോള്‍ ഡിപ്പോയില്‍ 3068 ലിറ്റര്‍ ഡീസല്‍ മാത്രമാണുണ്ടായിരുന്നത്‌.
ഇതോടെ, ഡീസല്‍ വിതരണം പരിമിതപ്പെടുത്തി. ഇരുപതും മുപ്പതും ലിറ്റര്‍ മാത്രം നല്‍കിയാണ്‌ ബസുകള്‍ പറഞ്ഞയച്ചത്‌. കട്ടപ്പന ഉള്‍പ്പെടെയുളള ഡിപ്പോകളില്‍ നിന്നുവന്ന ബസുകള്‍ക്കു ഡീസല്‍ നല്‍കാനും കഴിഞ്ഞില്ല. കോട്ടയത്തുനിന്നും ബംഗളൂരുവിലേക്കുള്ള സ്‌കാനിയ സര്‍വീസിനെയും ഇതു പ്രതികൂലമായി ബാധിച്ചു.
വൈകിട്ട്‌ ആറിനു കോട്ടയത്തുനിന്നു പുറപ്പെടേണ്ട ബസ്‌ രാത്രി 11 നാണു ബംഗളൂരുവി ലേക്കു തിരിച്ചത്‌. ഓണാവധിക്കും പ്രളയത്തില്‍ അകപ്പെട്ട ബന്ധുക്കളെ തേടിയെത്തിയവരുമാണ്‌ അവധി കഴിഞ്ഞ്‌ ബംഗളൂരുവിലേക്കു മടങ്ങിപ്പോകാന്‍ ബസില്‍ ടിക്കറ്റു ബുക്ക്‌ ചെയ്‌തിരുന്നത്‌.
എന്നാല്‍ ട്രിപ്പ്‌ വൈകിയതോടെ ഇന്ന്‌ ഇവര്‍ക്ക്‌ ജോലിയില്‍ പ്രവേശിക്കുന്നതിനു തടസമാകും. ഇതേ തുടര്‍ന്നു യാത്രക്കാര്‍ പ്രതിഷേധം ശക്‌തമാക്കിയതോടെ യാണു സര്‍വീസ്‌ നടത്തി അധികൃതര്‍ തലയൂരിയത്‌. അതേ സമയം വൈകിട്ടോടെ ഡീസല്‍ ക്ഷാമം രൂക്ഷമായതോടെ പല ട്രിപ്പുകളും നിര്‍ത്തിവയ്‌ക്കേണ്ടി വന്നു.
രാത്രികാല സര്‍വീസുകളും ഇക്കൂട്ടത്തില്‍പ്പെടും. എന്നാല്‍, ട്രിപ്പുകള്‍ മുടങ്ങിയില്ലെന്നും ഡീസല്‍ എത്തിയതോടെ ഇന്നു പൂര്‍വ സ്‌ഥിതിയില്‍ സര്‍വീസ്‌ നടത്തുമെന്നും ഡി.ടി.ഒ. അറിയിച്ചു. പാലാ, ഈരാറ്റുപേട്ട തുടങ്ങിയ ഡിപ്പോകളിലും ഡീസല്‍ ക്ഷാമം പ്രതിസന്ധി സൃഷ്‌ടിച്ചു. പല ബസുകളും പാതിവഴിയില്‍ സര്‍വീസ്‌ അവസാനിപ്പിച്ചതായി പരാതിയുണ്ട്‌.
യാത്രക്കാര്‍ക്ക്‌ പല ഡിപ്പോകളിലും ഉച്ചകഴിഞ്ഞു മണിക്കൂറുകളോളം കാത്തുനില്‍ക്കേണ്ടിവന്നു. അതേസമയം, ഓണാവധിക്കു ശേഷമുള്ള തിരക്ക്‌ മുതലെടുക്കാന്‍ സ്വകാര്യ ബസ്‌ ലോബി യ്‌ക്ക്‌ കെ.എസ്‌.ആര്‍.ടി.സി. അധികൃതര്‍ അവസരം നല്‍കുകയായിരുന്നുവെന്ന്‌ ആരോപണമുയര്‍ന്നു.

Ads by Google
Advertisement
Wednesday 29 Aug 2018 12.51 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW