Monday, January 21, 2019 Last Updated 25 Min 43 Sec ago English Edition
Todays E paper
Ads by Google
Wednesday 29 Aug 2018 12.51 AM

പ്രളയബാധിതര്‍ക്ക്‌ ആശ്വാസ ഹസ്‌തവുമായി കോട്ടയം സോഷ്യല്‍ സര്‍വീസ്‌ സൊസൈറ്റി

കോട്ടയം: പ്രളയത്തിന്റെ കെടുതികള്‍ അനുഭവിച്ച കുട്ടനാടന്‍ നിവാസികള്‍ക്ക്‌ ആശ്വാസ ഹസ്‌തമൊരുക്കാന്‍ കോട്ടയം സോഷ്യല്‍ സര്‍വീസ്‌ സൊസൈറ്റി. പ്രളയത്തെ തുടര്‍ന്നു വെള്ളം ഇറങ്ങി തുടങ്ങിയ ആലപ്പുഴ ജില്ലയിലെ വെളിയനാടാണ്‌ കെ.എസ്‌.എസ്‌.എസ്‌ എമര്‍ജന്‍സി റിലീഫ്‌ ടീമിന്റെ നേതൃത്വത്തില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കു തുടക്കം കുറിച്ചത്‌.
കെ.എസ്‌.എസ്‌.എസ്‌ കൈപ്പുഴ, ഇടയ്‌ക്കാട്ട്‌, ഉഴവൂര്‍, കിടങ്ങൂര്‍ മേഖലകളിലെ പുരുഷന്മാരും സ്‌ത്രീകളും യുവജനങ്ങളും ഉള്‍പ്പെടെ 80തോളം പേര്‍ ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായി. ശുചീകരണ കിറ്റുകളും അനുബന്ധ സാധനസാമഗ്രികളും കെ.എസ്‌.എസ്‌.എസിന്റെ നേതൃത്വത്തില്‍ ലഭ്യമാക്കി. കെ.എസ്‌.എസ്‌.എസ്‌ സെക്രട്ടറി ഫാ. സുനില്‍ പെരുമാനൂര്‍, വെളിയനാട്‌ സെന്റ്‌ മൈക്കിള്‍സ്‌ ചര്‍ച്ച്‌ വികാരി ഫാ. മാത്യു കണ്ണാല, സ്വാശ്രയ സന്നദ്ധ പ്രവര്‍ത്തകര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Ads by Google
Advertisement
Wednesday 29 Aug 2018 12.51 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW