Tuesday, November 20, 2018 Last Updated 12 Min 49 Sec ago English Edition
Todays E paper
Ads by Google
Wednesday 29 Aug 2018 12.35 AM

സര്‍ക്കാര്‍ ജീവനക്കാരനെ മര്‍ദിച്ചയാളെ അറസ്‌റ്റ് ചെയ്യണം: ബിന്ദുകൃഷ്‌ണ

uploads/news/2018/08/244047/3.jpg

കൊല്ലം: ചെങ്ങന്നൂര്‍ ചെറിയനാട്ടെ ദുരിതാശ്വാസ ക്യാമ്പില്‍ സി.പി.എം. നേതാവിന്റെ മര്‍ദനത്തിനിരയായി പാരിപ്പള്ളി മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുന്ന പുലിയൂര്‍ പഞ്ചായത്ത്‌ ജീവനക്കാരന്‍ നാവായിക്കുളം മരുതി കുന്ന്‌ ഹെനാ ഡെയ്‌ലില്‍ പ്രമോദിനെ ഡി.സി.സി. പ്രസിഡന്റ്‌ ബിന്ദുകൃഷ്‌ണ സന്ദര്‍ശിച്ചു. ക്യാമ്പില്‍ നിന്നു സാധനങ്ങള്‍ കടത്തുന്നതു തടഞ്ഞതിനാണ്‌ സര്‍ക്കാര്‍ ജീവനക്കാരനെ മര്‍ദിച്ചതെന്ന്‌ ബിന്ദുകൃഷ്‌ണ ആരോപിച്ചു. പ്രതിയെ അറസ്‌റ്റ് ചെയ്യണമെന്നും അവര്‍ ആവശ്യപ്പെട്ടു. ഡി.സി.സി. ജനറല്‍ സെക്രട്ടറി എന്‍.ഉണ്ണിക്കൃഷ്‌ണന്‍,നേതാക്കളായ ബിജു പാരിപള്ളി,സജിഗത്തില്‍ സജീവ്‌, രമ്യാ റാണി എന്നിവരും ഒപ്പമുണ്ടായിരുന്നു.

Ads by Google
Advertisement
Wednesday 29 Aug 2018 12.35 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW