Friday, November 16, 2018 Last Updated 3 Min 29 Sec ago English Edition
Todays E paper
Ads by Google
Wednesday 29 Aug 2018 12.35 AM

തകര്‍ന്ന വീടുകള്‍ക്കു പുതുവെളിച്ചവുമായി ടി.കെ.എം. കോളജ്‌

uploads/news/2018/08/244046/2.jpg

കൊല്ലം: പ്രളയബാധിത പ്രദേശങ്ങളായ കുട്ടനാട്‌, ചെങ്ങന്നൂര്‍, പത്തനംതിട്ട ഭാഗങ്ങളിലെ വീടുകളില്‍ വൈദ്യുതി ബന്ധം പുനഃസ്‌ഥാപിക്കുന്നതിനായി 'മിഷന്‍ റീ കണക്‌ട്' പദ്ധതിയുമായി ടി.കെ.എം. എഞ്ചിനീയറിങ്‌ കോളജിലെ ഇലക്ര്‌ടിക്കല്‍ വിഭാഗം വിദ്യാര്‍ഥികള്‍ കെ.എസ്‌.ഇ.ബി.യുമായി ഒത്തുചേരുന്നു. നാനൂറിലധികം വീടുകളില്‍ വൈദ്യുതി ബന്ധം പുനഃസ്‌ഥാപിക്കുന്നതിനായി ഐസൊലേറ്റര്‍, ഇ.ല്‍.സി.ബി.,ലാംപ്‌ ഹോള്‍ഡര്‍, ത്രീ പിന്‍ സോക്കറ്റ്‌ എന്നിവ ഉള്‍പ്പെടുന്ന പവര്‍
ബോര്‍ഡുകളാണ്‌ കോളജിലെ ഇലക്ര്‌ടിക്കല്‍ വിഭാഗം നിര്‍മിച്ചു നല്‍കുന്നത്‌. പ്രളയത്തില്‍ ഇലക്ര്‌ടിക്കല്‍ സര്‍ക്ക്യൂട്ടുകള്‍ തകരാറിലായ വീടുകളില്‍ നിലവിലുള്ള പവര്‍ ബോര്‍ഡുകള്‍ മാറ്റിവൈദ്യുതി ബന്ധം പുനഃസ്‌ഥാപിക്കുന്നതിന്‌ ഈ ബോര്‍ഡുകള്‍ ഉപയോഗിക്കാന്‍ കഴിയും.കെ.എസ്‌.ഇ.ബി. കേരള സ്‌റ്റേറ്റ്‌ ഇലക്ര്‌ടിക്കല്‍ ഇന്‍സ്‌പെക്‌ടറേറ്റ്‌, ഐ.ഇ.ഇ.ഇ. എന്നിവയിലെവിദഗ്‌ധരുടെ പിന്തുണയോടെ നടപ്പാക്കുന്ന ഈ പദ്ധതിയിലേക്ക്‌ പൂര്‍വ വിദ്യാര്‍ഥികളുംഅഭ്യുദയകാംക്ഷികളും ആറു ലക്ഷത്തോളം രൂപ സംഭാവന നല്‍കിയിട്ടുണ്ട്‌. ഇലക്ര്‌ടിക്കല്‍ വിഭാഗംമേധാവി ഡോ. ബിജുനാ കുഞ്ഞിന്റെ നേതൃത്വത്തില്‍ നാലു ദിവസത്തിനകം നാനൂറ്‌ യൂണിറ്റുകള്‍പൂര്‍ത്തിയാക്കും.

Ads by Google
Advertisement
Wednesday 29 Aug 2018 12.35 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW