കൊല്ലം: പ്രളയദുരന്ത മേഖലകളില്‍ ശുചീകരണ-പുനര്‍നിര്‍മാണ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന സി.പി.എം. വോളണ്ടിയര്‍മാരുടെ എണ്ണം 3000 കവിഞ്ഞതായി ജില്ലാ സെക്രട്ടറി എസ്.സുദേവന് അറിയിച്ചു.
ആലപ്പുഴ, പത്തനംതിട്ട ജില്ലകളില്‍ ഇന്നലെ നടത്തിയ സന്നദ്ധപ്രവര്‍ത്തനത്തില്‍ ജില്ലയില്‍ നിന്നുള്ള ജനപ്രതിനിധികള്‍ നേതൃത്വം നല്കി. പരവൂര്‍ നഗരസഭാ ചെയര്മാന് കെ.പി.കുറുപ്പിന്റെ നേതൃത്വത്തില്‍ 26 കൗണ്‍സിലര്‍മാര്‍ അടക്കം 79 വോളണ്ടിയര്‍മാര്‍ എടത്വാ പഞ്ചായത്തിലെ ശുചീകരണത്തില്‍ പങ്കെടുത്തു.
നഗരസഭാ വൈസ് ചെയര്പേഴ്സന് ആര്.ഷീബ, സെക്രട്ടറി നൗഷാദ്, എഞ്ചിനീയര്‍ സലീന എന്നിവരും ഉണ്ടായിരുന്നു. കൊല്ലം മേയര്‍ അഡ്വ.വി.രാജേന്ദ്രബാബുവിന്റെ നേതൃത്വത്തില്‍ കൗണ്‍സിലര്‍മാരും, ശുചീകരണ തൊഴിലാളികളും 10 ബാച്ചുകളായി തിരിഞ്ഞ് ചെറുതന ഗ്രാമപഞ്ചായത്തില്‍പ്പെട്ട 100 കണക്കിന് വീടുകളും കോളനികളും വൃത്തിയാക്കി. കൊല്ലം ഏരിയായില്‍ നിന്നുള്ള 80 വോളണ്ടിയര്‍മാര്‍ എട്ട് ബാച്ചുകളായി തിരിഞ്ഞ് സംസ്ഥാനകമ്മിറ്റി അംഗം കെ.വരദരാജന്റെ നേതൃത്വത്തില്‍ എടത്വാ പഞ്ചായത്തിലും ഏരിയാസെക്രട്ടറി എ.എം.ഇക്ബാലിന്റെ നേതൃത്വത്തില്‍ തകഴി എട്ട്, 10-ാം വാര്‍ഡുകളിലും ശുചീകരണപ്രവര്‍ത്തനങ്ങള്‍ നടത്തി. അഡ്വ.എ.കെ.സവാദ്, ജി.ആനന്ദന്, നാസിമുദ്ദീന്, മനുദാസ് എന്നിവര്‍ നേതൃത്വം നല്കി.
കുണ്ടറ ഏരിയാകമ്മിറ്റിയുടെ നേതൃത്വത്തില്‍ തിരുവല്ലയിലെ വിവിധ പ്രദേശങ്ങളില്‍ കിണറുകളുടെ ശുദ്ധീകരണത്തിന് മോട്ടോര്‍ സൗകര്യങ്ങളും കുടിവെള്ളം എത്തിക്കുന്നതിനുള്ള ടാങ്കര്‍ ലോറികളും പ്രദേശവാസികള്‍ ആവശ്യപ്പെടുന്ന ദിവസംവരെ ലഭ്യമാക്കാന്‍ ഏര്‍പ്പാടാക്കി. ഇതിനായി 15 വോളണ്ടിയര്‍മാരെയും നിയോഗിച്ചു. കരുനാഗപ്പള്ളി ഏരിയായില്‍ നിന്നും 92 വോളണ്ടിയര്‍മാര്‍ തകഴി പ്രദേശം കേന്ദ്രീകരിച്ച് സന്നദ്ധപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടു. പി.ആര്.വസന്തന്, പി.കെ.ബാലചന്ദ്രന്, പി.കെ.ജയപ്രകാശ്, ബി.എ.ബ്രിജിത്, പി.ഉണ്ണി, വി.പി.ജയപ്രകാശ്മേനോന്‍ എന്നിവര്‍ നേതൃത്വം നല്കി.
ശൂരനാട് ഏരിയായില്‍പ്പെട്ട 167 പ്രവര്‍ത്തകര്‍ 10 ബാച്ചുകളായി തിരിഞ്ഞ് തകഴിയില്‍ പ്രവര്‍ത്തനങ്ങള്‍ നടത്തി. ജില്ലാസെക്രട്ടറിയേറ്റംഗം എം.ശിവശങ്കരപിള്ള, ഏരിയാസെക്രട്ടറി പി.ബി.സത്യദേവന്, എം.ഗംഗാധരകുറുപ്പ് എന്നിവര്‍ നേതൃത്വം നല്കി. തകഴി മങ്കൊമ്പിലെ സന്നദ്ധപ്രവര്‍ത്തനത്തിന് കുന്നത്തൂര്‍ ഏരിയായില്‍ നിന്നും ഏരിയാ സെക്രട്ടറി ഡോ.പി.കെ.ഗോപന്, അന്‍സര്‍ഷാഫി, അഡ്വ.ജി.മോഹനന് എന്നിവരുടെ നേതൃത്വത്തില്‍ 126 പേര് പങ്കെടുത്തു. ചാത്തന്നൂരില്‍ നിന്നുള്ള 65 പേരടങ്ങുന്ന വോളണ്ടിയര്‍ ടീം പി.വി.സത്യന്റെ നേതൃത്വത്തില്‍ തകഴിയില്‍ കേന്ദ്രീകരിച്ച് ശുചീകരണം നടത്തി. തകഴി പഞ്ചായത്തില്‍ 25 ബാച്ചുകളായി തിരിഞ്ഞ് ചവറ ഏരിയായില്‍പ്പെട്ട 250 വോളണ്ടിയര്‍മാര്‍ പ്രവര്‍ത്തനത്തില്‍ പങ്കെടുത്തു.
ഏരിയാസെക്രട്ടറി പി.മനോഹരന്, ആര്.രാമചന്ദ്രന് പിള്ള, ആര്.രവീന്ദ്രന്, പി.കെ.ഗോപാലകൃഷണന് എന്നിവര്‍ നേതൃത്വം നല്കി. കൊല്ലം ഈസ്റ്റിലെ 20 വോളണ്ടിയര്‍മാര്‍ സുജിത്ലാലിന്റെ നേതൃത്വത്തില്‍ തകഴിയിലും അഞ്ചാലുംമൂട് ഏരിയാ കമ്മിറ്റിയിലെ 106 വോളണ്ടിയര്‍മാര്‍ ആറ് ടീമുകളായി എടത്വാ പഞ്ചായത്തിലും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി. ഏരിയാസെക്രട്ടറി വി.കെ.അനിരുദ്ധന്, രാജ്കുമാര്, ബൈജുജോസഫ്, എസ്.ജയന്, ആര്.രാജേഷ് എന്നിവര്‍ നേതൃത്വം നല്കി.