Friday, November 16, 2018 Last Updated 36 Min 20 Sec ago English Edition
Todays E paper
Ads by Google
Wednesday 29 Aug 2018 12.35 AM

ദുരിതക്കയത്തിലകപ്പെട്ടവര്‍ക്കായി പുനലൂര്‍ നഗരസഭയും

പുനലൂര്‍: മഴക്കെടുതിയില്‍ ദുരിതക്കയത്തിലകപ്പെട്ടിരുന്ന റാന്നി പെരുമ്പുഴയിലെ ഗ്രാമവാസികള്‍ക്കു പുനലൂര്‍ നഗരസഭയുടെ സഹായഹസ്‌തം. നഗരസഭയുടെ ഗ്രീന്‍വാളന്റിയര്‍മാര്‍ ഉള്‍പ്പടെ150 പേരടങ്ങുന്ന സംഘം ഒരു ദിവസം പൂര്‍ണമായി പെരുമ്പുഴയില്‍ ശുചീകരണത്തിനിറങ്ങി.
പുനലൂര്‍ മുനിസിപ്പല്‍ ചെയര്‍മാന്‍ എം.എ. രാജഗോപാല്‍, പ്രതിപക്ഷ നേതാവ്‌ നെല്‍സണ്‍ സെബാസ്‌റ്റ്യന്‍, സെക്രട്ടറി രേണുകാദേവി എന്നിവരുടെ നേതൃത്വത്തിലുള്ള സഹായ സംഘത്തില്‍ മുനിസിപ്പല്‍ സ്‌റ്റാന്‍ഡിങ്‌ കമ്മിറ്റി അധ്യക്ഷരും കൗണ്‍സിലര്‍മാരും നഗരസഭാ ഉദ്യോഗസ്‌ഥരും ശുചീകരണ വിഭാഗം ജീവനക്കാരും പങ്കെടുത്തു. നഗരത്തിലെ അജൈവ മാലിന്യങ്ങള്‍ ശേഖരിക്കുന്ന ഗ്രീന്‍വാളന്റിയര്‍മാരുള്‍പ്പടെ നാലു ബസുകളിലും രണ്ടു ടിപ്പറുകളിലും മറ്റ്‌ വാഹനങ്ങളിലുമാണ്‌ ഇന്നലെ രാവിലെ നഗരസഭ സംഘം റാന്നി ടൗണിലെ പെരുമ്പുഴയില്‍ എത്തിയത്‌. വെള്ളപ്പൊക്കത്തില്‍ തകര്‍ന്നു ചെളി നിറഞ്ഞും കിടന്ന ഇടറോഡുകളും എല്ലാം സഞ്ചാരയോഗ്യമാക്കലായിരുന്നു ആദ്യം ചെയ്‌തത്‌. വെള്ളപ്പൊക്കത്തില്‍ മാലിന്യങ്ങള്‍ നിറഞ്ഞ കിണറുകള്‍ എല്ലാം ഇറച്ച്‌ വൃത്തിയാക്കലായിരുന്നു പിന്നീട്‌ നടത്തിയത്‌. പെരുമ്പുഴയിലെ ടീച്ചേഴ്‌സ് ട്രയിനിങ്‌ കോളജിലെ ശുചീകരണത്തിനുശേഷം നിരവധി വീടുകളും വൃത്തിയാക്കി.
ചെളിയും മറ്റ്‌ മാലിന്യങ്ങളും കഴുകി വീടുകള്‍ താമസ യോഗ്യമാക്കി. വെള്ളപ്പൊക്കക്കെടുതികള്‍ വരുത്തിയ ദുരിതങ്ങളില്‍ നിന്ന്‌ എങ്ങനെ കരകയറാമെന്നറിയാതെ കഴിഞ്ഞ ഗ്രാമീണര്‍ക്ക്‌ പുനലൂര്‍ നഗരസഭയുടെ സഹായ പ്രവര്‍ത്തനങ്ങള്‍ ആശ്വാസകരമായി. ഗ്രാമങ്ങളില്‍ അവശ്യവസ്‌തുക്കളും വിതരണം ചെയ്‌തു.

Ads by Google
Advertisement
Wednesday 29 Aug 2018 12.35 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW