Friday, November 16, 2018 Last Updated 1 Min 5 Sec ago English Edition
Todays E paper
Ads by Google
Wednesday 29 Aug 2018 12.35 AM

ആയൂര്‍ പട്ടണം ഗതാഗതക്കുരുക്കില്‍

ആയൂര്‍: ഒരാഴ്‌ചയായി ആയൂര്‍ പട്ടണത്തിലനുഭവപ്പെടുന്ന ഗതാഗതക്കുരുക്കിന്‌ ഇനിയും പരിഹാരമില്ല.
ആയൂര്‍ പാലം മുതല്‍ കശുവണ്ടി ഫാക്‌ടറി ജംഗ്‌ഷന്‍ വരെയും, വൈദ്യുതി ഓഫീസ്‌ റോഡ്‌ മുതല്‍ പോസ്‌റ്റാഫീസ്‌ ജംഗ്‌ഷന്‍ വരേയും മണിക്കൂറുകളോളമാണ്‌ ഗതാഗതക്കുരുക്ക്‌ അനുഭവപ്പെടുന്നത്‌.
ട്രാഫിക്‌ നിയന്ത്രണത്തിന്‌ നേരത്തെ ഹോംഗാര്‍ഡുകള്‍ മാത്രമായിരുന്നു ഉണ്ടായിരുന്നത്‌. ഇപ്പോള്‍ സബ്‌ ഇന്‍സ്‌പെക്‌ടര്‍ മുതലുള്ളവരാണ്‌ ട്രാഫിക്‌ നിയന്ത്രിക്കുന്നതെങ്കിലും ഗതാഗതക്കുരുക്കിനു ശമനമുണ്ടാകുന്നില്ല.
ലോകബാങ്കിന്റെ സഹായത്തോടെ നിര്‍മിച്ച എം.സി റോഡില്‍ ആയൂര്‍ ഭാഗത്ത്‌ രണ്ട്‌ വാഹനങ്ങള്‍ക്ക്‌ മാത്രം കടന്നുപോകാനുള്ള വീതി മാത്രമാണുള്ളത്‌.
കെ.എസ്‌.ആര്‍.ടി.സി. ബസുകള്‍ റോഡിന്‌ മധ്യത്തായി നിര്‍ത്തി ആളിറക്കുന്നതും കയറ്റുന്നതും
ഗതാഗതക്കുരുക്കിന്‌ മറ്റൊരു കാരണമാണ്‌. പട്ടണ മധ്യത്തില്‍ സ്‌ഥാപിച്ചിട്ടുള്ള സിഗ്നല്‍ ലൈറ്റ്‌ സമയക്രമം ക്രമീകരിക്കുന്നത്‌ ഇപ്പോള്‍ നിര്‍ത്തിവച്ചിരിക്കയാണ്‌.
അനധികൃത പാര്‍ക്കിങ്ങും ഗതാഗതക്കുരുക്കു രൂക്ഷമാക്കുന്നു. പാര്‍ക്കിങ്ങിനും മറ്റുമായി പട്ടണത്തോട്‌ ചേര്‍ന്ന്‌ കെ.എസ്‌.ടി.പി ഏറ്റെടുത്ത സ്‌ഥലമുണ്ടെങ്കിലും ആ വസ്‌തുക്കള്‍ പലരും കൈവശപ്പെടുത്തി വ്യാപാര സ്‌ഥാപനങ്ങള്‍ കെട്ടിയതായും ആരോപണമുണ്ട്‌.
ഇനിയും പട്ടണത്തിന്‌ വീതി കൂട്ടിയാല്‍ കെട്ടിടങ്ങളുടെയും മറ്റും നഷ്‌ടപരിഹാരമായി വന്‍ സാമ്പത്തിക ചെലവുണ്ടാകുമെന്നതിനാല്‍ വണ്‍വേ സമ്പ്രദായമായിരിക്കും എളുപ്പ വഴി.
എം.സി.റോഡിന്‌ സമാന്തരമായി ആയൂര്‍ പാലം മുതല്‍ ശ്രീഭുവനേശ്വരി ക്ഷേത്രത്തിന്‌ മുന്‍വശത്ത്‌ കൂടി ഓയൂര്‍ റോഡ്‌ ക്രോസ്‌ ചെയ്‌ത് അകമണ്‍ റോഡില്‍ എത്തിച്ചേരുന്ന ഒരു പുതിയ റോഡായിരിക്കും ആയൂര്‍ പട്ടണത്തിലെ ഗതാഗതക്കുരുക്കഴിക്കാനുള്ള ഏക പരിഹാരമെന്നാണു നാട്ടുകാരുടെ അഭിപ്രായം.

Ads by Google
Advertisement
Wednesday 29 Aug 2018 12.35 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW