Wednesday, November 14, 2018 Last Updated 12 Min 21 Sec ago English Edition
Todays E paper
Ads by Google
Wednesday 29 Aug 2018 12.35 AM

ദുരിതബാധിതര്‍ക്കു നഗരസഭയുടെ സഹായഹസ്‌തം

പുനലൂര്‍: മഴക്കെടുതിയില്‍ ദുരിതത്തിലായ റാന്നി പെരുമ്പുഴയിലെ ഗ്രാമവാസികള്‍ക്ക്‌ പുനലൂര്‍ നഗരസഭയുടെ സഹായഹസ്‌തം.നഗരസഭയുടെ ഗ്രീന്‍വാളന്റിയര്‍മാര്‍ ഉള്‍പ്പടെ 150 പേരടങ്ങുന്ന സംഘം ഒരു ദിവസം പൂര്‍ണമായി പെരുമ്പുഴയില്‍ ശുചീകരണം നടത്തി. പുനലൂര്‍ മുനിസിപ്പല്‍ ചെയര്‍മാന്‍ എം.എ. രാജഗോപാല്‍, പ്രതിപക്ഷ നേതാവ്‌ നെല്‍സണ്‍ സെബാസ്‌റ്റ്യന്‍, സെക്രട്ടറി രേണുകാദേവി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘത്തില്‍ മുനിസിപ്പല്‍ സ്‌റ്റാന്റിംഗ്‌ കമ്മിറ്റി അധ്യക്ഷരും കൗണ്‍സിലര്‍മാരും നഗരസഭാ ഉദ്യോഗസ്‌ഥരും ശുചീകരണ വിഭാഗം ജീവനക്കാരുമുണ്ടായിരുന്നു.
നഗരത്തിലെ അജൈവ മാലിന്യങ്ങള്‍ ശേഖരിക്കുന്ന ഗ്രീന്‍ വാളന്റിയര്‍മാരുള്‍പ്പടെ നാല്‌ ബസുകളിലും രണ്ട്‌ ടിപ്പറുകളിലും മറ്റ്‌ വാഹനങ്ങളിലുമാണ്‌ ഇന്നലെ രാവിലെ നഗരസഭ സംഘം റാന്നി ടൗണിലെ പെരുമ്പുഴയില്‍ എത്തിയത്‌. വെള്ളപ്പൊക്കത്തില്‍ തകര്‍ന്നു ചെളി നിറഞ്ഞുകിടന്ന ഇടറോഡുകളും സഞ്ചാരയോഗ്യമാക്കി.
വെള്ളപ്പൊക്കത്തില്‍ മാലിന്യങ്ങള്‍ നിറഞ്ഞ കിണറുകള്‍ വൃത്തിയാക്കി. പെരുമ്പുഴയിലെ ടീച്ചേഴ്‌സ് ട്രയിനിംഗ്‌ കോളജിലെ ശുചീകരണത്തിനു ശേഷം നിരവധി വീടുകളും വൃത്തിയാക്കി.
ചെളിയും മറ്റു മാലിന്യങ്ങളും കഴുകി വീടുകള്‍ താമസയോഗ്യമാക്കി. അവശ്യവസ്‌തുക്കളും വിതരണം ചെയ്‌തു.
കൊട്ടാരക്കര: സി.പി.എം. കൊട്ടാരക്കര ഏരിയായിലെ 84 വോളണ്ടിയര്‍മാര്‍ ജില്ലാസെക്രട്ടറിയേറ്റംഗം പി.എ.എബ്രഹാം, ഏരിയാ സെക്രട്ടറി അഡ്വ.വി. രവീന്ദ്രന്‍നായര്‍, സി.മുകേഷ്‌, എസ്‌.ആര്‍.രമേശ്‌, പി.കെ.ജോണ്‍സന്‍, ബാബു എന്നിവരുടെ നേതൃത്വത്തില്‍ റാന്നി പെരുന്നാട്‌ ഭാഗത്ത്‌ വീടുകളില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി. ചടയമംഗലം ഏരിയായിലെ പൂയപ്പള്ളി, മരുതമണ്‍പള്ളി ലോക്കല്‍ കമ്മിറ്റികളുടെ നേതൃത്വത്തില്‍ 50 വനിതകളടക്കം 116 പേര്‍ റാന്നി പെരുനാടില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി.
അഡ്വ.ടി.എസ്‌.പത്മകുമാര്‍, എം.കെ.നിര്‍മല, സലീന, വിശ്വാനാഥപിള്ള, വിജിത്‌ എന്നിവര്‍ നേതൃത്വം നല്‍കി. അഞ്ചല്‍ ഏരിയാ കമ്മിറ്റി 200 വോളണ്ടിയര്‍മാരുടെ സന്നദ്ധപ്രവര്‍ത്തനമാണ്‌ ഇന്നലെ റാന്നിയില്‍ നടത്തിയത്‌.
15 ബാച്ചുകളായി തിരിഞ്ഞു നടത്തിയ പ്രവര്‍ത്തനത്തിന്‌ ഏരിയാ സെക്രട്ടറി ഡി.വിശ്വസേനന്‍, പി.അനില്‍കുമാര്‍, കെ.കെ.അബ്രഹാം, എസ്‌.ഗോപകുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ മുണ്ടപ്പുഴ മന്ദിരംവാര്‍ഡ്‌, റാന്നി ജംഗ്‌ഷനിലെ എല്‍.പി സ്‌ക്കൂളുകള്‍ ഉല്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ ശുചീകരണം നടത്തി.
കടയ്‌ക്കല്‍ ഏരിയായിലെ 15 വോളണ്ടിയര്‍മാര്‍ ജില്ലാകമ്മിറ്റി അംഗം ജി.വിക്രമന്റെ നേതൃത്വത്തില്‍ ആറന്മുളയിലും ശുചീകരണം നടത്തി.

Ads by Google
Advertisement
Wednesday 29 Aug 2018 12.35 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW