Wednesday, August 29, 2018 Last Updated 19 Min 22 Sec ago English Edition
Todays E paper
Ads by Google
Wednesday 29 Aug 2018 12.35 AM

അനധികൃത മദ്യവില്‍പന; ഒരാള്‍ അറസ്‌റ്റില്‍

കൊല്ലം: അനധികൃതമായി മദ്യവില്‍പന നടത്തിയ ചവറ പട്ടത്താനം തുണ്ടില്‍ വീട്ടില്‍ രാധാകൃഷ്‌ണപിള്ള (61)യെ കരുനാഗപ്പള്ളി എക്‌സൈസ്‌ എക്‌സൈസ്‌ റേഞ്ച്‌ ഇന്‍സ്‌പെക്‌ടര്‍ എ. ജോസ്‌പ്രതാപ്‌ അറസ്‌റ്റ് ചെയ്‌തു. എക്‌സൈസിനെയും പോലീസിനെയും വെട്ടിച്ചു വര്‍ഷങ്ങളായി മദ്യകച്ചവടംനടത്തുന്നതിനിടെയാണ്‌ എക്‌സൈസിന്റെ വലയില്‍ വീണത്‌. ഒരു ദിവസം 15കുപ്പിയോളം മദ്യം വില്‍ക്കാറുണ്ടെന്ന്‌ ഇയാള്‍ പറഞ്ഞു. ഓട്ടോയില്‍ പലപ്രാവശ്യമായി ബിവറേജില്‍ പോയി മദ്യം വാങ്ങിക്കൊണ്ടുവന്നാണു വില്‍പന നടത്തിവന്നത്‌. പ്രിവന്റീവ്‌ ഓഫീസര്‍ അന്‍വര്‍, ഹരികൃഷ്‌ണന്‍, സി.ഇ.ഒമാരായ ശ്യാം കുമാര്‍, സജീവ്‌കുമാര്‍ എന്നിവര്‍ എക്‌സൈസ്‌ സംഘത്തില്‍ ഉണ്ടായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ്‌ ചെയ്‌തു.

Ads by Google
Advertisement
Wednesday 29 Aug 2018 12.35 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW