Monday, November 19, 2018 Last Updated 21 Min 58 Sec ago English Edition
Todays E paper
Ads by Google
Wednesday 29 Aug 2018 12.35 AM

പഠനോപകരണങ്ങള്‍ നഷ്‌ടപ്പെട്ടവര്‍ക്ക്‌ നോട്ട്‌ബുക്കുമായി മുട്ടറ സ്‌കൂള്‍

ഓയൂര്‍: ഓണാവധി സന്നദ്ധസേവനത്തിനായി മാറ്റിവച്ചു മുട്ടറ ഗവ.സ്‌കൂളിലെ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പ്രിന്റിംഗ്‌ വിഭാഗം മാതൃകയായി. വെള്ളപ്പൊക്കത്തില്‍ പഠനസാമഗ്രികള്‍ നഷ്‌ടപ്പെട്ട കൂട്ടുകാര്‍ക്ക്‌ പുത്തന്‍ നോട്ട്‌ ബുക്കുകള്‍ നിര്‍മിക്കുന്ന തിരക്കിലാണ്‌ പ്രിന്റിംഗ്‌ വിഭാഗം വിദ്യാര്‍ഥികള്‍. സ്‌കൂള്‍ പി.ടി.എയും അധ്യാപകരും ചേര്‍ന്നാണ്‌ ബുക്ക്‌ നിര്‍മിക്കുന്നതിന്‌ ആവശ്യമായ സാമഗ്രികള്‍ വാങ്ങി നല്‍കിയത്‌. ഇതിനോടകം രണ്ടായിരത്തോളം നോട്ട്‌ ബുക്കുകള്‍ തയാറാക്കി. അയ്യായിരത്തോളം നോട്ട്‌ ബുക്കുകള്‍ തയാറാക്കുകയാണു ലക്ഷ്യം. പൂര്‍ത്തിയായ നോട്ട്‌ ബുക്കുകള്‍ വിദ്യാഭ്യാസവകുപ്പ്‌ അധികൃതര്‍ മുഖേന അര്‍ഹതപ്പെട്ട കുട്ടികള്‍ക്കു നല്‍കുന്നതിനുളള നടപടികള്‍ പൂര്‍ത്തിയായി. ഇതിനുപുറമെ അഞ്ച്‌ നോട്ട്‌ ബുക്കുകളും അനുബന്ധ സാമഗ്രികളും അടങ്ങുന്ന പഠനസഞ്ചികള്‍ പ്രളയദുരിതത്തില്‍പ്പെട്ട വിദ്യാര്‍ഥികള്‍ക്കു സൗജന്യനിരക്കില്‍ വാങ്ങി നല്‍കാന്‍ സന്മനസുള്ളവര്‍ക്ക്‌ അവസരമൊരുക്കിയിട്ടുണ്ട്‌.
പ്രിന്‍സിപ്പല്‍ രശ്‌മി നായര്‍, അധ്യാപകരായ മനു, അനീഷ, അഖില, ജോണ്‍ബോസ്‌കോ, എസ്‌.എം.സി ചെയര്‍മാന്‍ മുട്ടറ ഉദയഭാനു, പി.ടി.എ പ്രസിഡന്റ്‌ രാജേന്ദ്രന്‍പിള്ള എന്നിവര്‍ നേതൃത്വം നല്‍കി.

Ads by Google
Advertisement
Wednesday 29 Aug 2018 12.35 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW