Wednesday, September 26, 2018 Last Updated 12 Min 54 Sec ago English Edition
Todays E paper
Ads by Google
Wednesday 29 Aug 2018 12.35 AM

പ്രളയ ബാധിതര്‍ക്ക്‌ തണലേകാന്‍ ആഘോഷങ്ങളുപേക്ഷിച്ച്‌ ചിത്താരിയിലെ ഒരുകൂട്ടം യുവാക്കള്‍

uploads/news/2018/08/244038/4.jpg

കാഞ്ഞങ്ങാട്‌: ദുരിത ബാധിതര്‍ക്ക്‌ തണലേകാന്‍ പെരുന്നാളും ഓണവും ഉപേക്ഷിച്ച്‌ ചിത്താരിയിലെ ഒരുകൂട്ടം യുവാക്കള്‍ എറണാകുളം ത്യശൂര്‍ ജില്ലകളില്‍ സേവന പ്രവര്‍ത്തനങ്ങളിലാണ്‌. പ്രകൃതി താണ്ഡവമാടിയ ദുരിത ഭൂമിയില്‍ ആശ്വാസത്തിന്റെ തലോടലയുമായാണ്‌ ചിത്താരിയിലെ യുണൈറ്റഡ്‌ ക്ലബ്ബ്‌ പ്രവര്‍ത്തകര്‍ എത്തിയത്‌. ചിത്താരിയിലെ കലാ കായിക ജീവകാരുണ്യ രംഗങ്ങളില്‍ നിറസാന്നിധ്യമായ യുണൈറ്റഡ്‌ ക്ലബ്ബും രിഫായി യൂത്ത്‌ സെന്ററും സ്വരൂപിച്ച പണം ഉപയോഗിച്ചുകൊണ്ട്‌ ദുരിത ബാധിതര്‍ക്ക്‌ അവശ്യവസ്‌തുക്കള്‍ വിതരണം ചെയ്‌തു.
ആരും എത്തിപ്പെടാതിരുന്ന ദുരിത ബാധിത പ്രദേശങ്ങളില്‍ എത്തിയാണ്‌ ഭക്ഷ്യ വസ്‌തുക്കള്‍, മരുന്നുകള്‍ , വസ്‌ത്രങ്ങള്‍, പാത്രങ്ങള്‍, പായ, ബെഡ്‌ഷീറ്റുകള്‍, നാപ്‌കിന്‍, സ്‌കൂള്‍ ബാഗുകള്‍ എന്നിവയടങ്ങിയ ഒരു ട്രക്ക്‌ സാധനങ്ങളുമായി എത്തിയത്‌. ചളിയില്‍ പൂണ്ടു നില്‍ക്കുന്ന വീടുകളും പ്രാര്‍ത്ഥനാ സ്‌ഥലങ്ങളും വൃത്തിയാക്കുന്ന തിരക്കിലാണ്‌ ഇരുപതോളം പേരടങ്ങുന്ന സംഘം. അടിയന്തിര സേവനത്തിനായി മില്ലത്ത്‌ സാന്ത്വനത്തിന്റെ ആംബുലന്‍സും ഈ സംഘത്തോടൊപ്പം ഉണ്ട്‌.
ത്വയ്ിബ്‌യ കൂളിക്കാട്‌ , അബ്‌ദുല്‍ കലാം, നിസാര്‍ എം, അന്‍വര്‍ സി.എച്ച്‌, നൗഫല്‍ പാറമ്മല്‍, ഖാലിദ്‌ സി.എച്ച്‌, മജീദ്‌ ലണ്ടന്‍, നൗഷാദ്‌ പാറമ്മല്‍, അഷ്‌കര്‍, സിറാജ്‌ കൂളിക്കാട്‌, ഹസൈനാര്‍, സാബിത്ത്‌, ഫറാസ്‌, അബൂതാഹിര്‍, സിറാജ്‌ സി.എച്ച്‌, അഫ്‌സല്‍ സി.കെ, റഫീസ്‌ സി.കെ., യൂസുഫ്‌ പാറമ്മല്‍, ഫൈസല്‍, യൂനുസ്‌, മന്‍സൂര്‍ എന്നിവരടങ്ങുന്ന സംഘമാണ്‌ ഈ മാതൃകാപരമായ പ്രവര്‍ത്തനകളില്‍ കണ്ണികളായത്‌.

Ads by Google
Advertisement
Wednesday 29 Aug 2018 12.35 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW