Wednesday, January 16, 2019 Last Updated 59 Min 54 Sec ago English Edition
Todays E paper
Ads by Google
Wednesday 29 Aug 2018 12.35 AM

ദുരിതബാധിത പ്രദേശങ്ങളില്‍ സേവനവുമായി തളിപ്പറമ്പ്‌ നഗരസഭ

uploads/news/2018/08/244037/3.jpg

തളിപ്പറമ്പ്‌: പ്രളയക്കെടുതിയില്‍പ്പെട്ടവര്‍ക്ക്‌ കൈത്താങ്ങുമായി തളിപ്പറമ്പ്‌ നഗരസഭ. തളിപ്പറമ്പ്‌ നഗരസഭയുടേയും നഗരസഭാ ഹരിത കര്‍മ്മ സേനയുടെയും ആഭിമുഖ്യത്തില്‍ ദുരിതബാധിത പ്രദേശങ്ങളില്‍ സേവനം നടത്തും. ഇതിനായി നഗരസഭാ കൗണ്‍സിലര്‍മാര്‍, ജീവനക്കാര്‍ ഹരിത കര്‍മ്മ സേനാ അംഗങ്ങള്‍ തുടങ്ങിയവരുള്‍പ്പെട്ട 41 അംഗ സംഘം തളിപ്പറമ്പില്‍ നിന്നും പുറപ്പെട്ടു. നഗരസഭാ ക്ഷേമകാര്യ സ്‌റ്റാന്റിംഗ്‌ കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ രജനി രമാനന്ദ്‌, കൗണ്‍സിലര്‍ എം.കെ ഷബിത,
ജെ.എച്ച്‌.ഐ: വി.വി മനോജ്‌കുമാര്‍, ഹരിത സേന ട്രഷറര്‍ നിജിന്‍ രായണന്‍ എന്നിവരാണ്‌ സംഘത്തെ നയിക്കുന്നത്‌. നഗരസഭാ ഓഫീസിന്‌ മുമ്പില്‍ യാത്ര നഗരസഭാ ചെയര്‍മാന്‍ മഹമൂദ്‌ അള്ളാംകുളം ഫ്‌ലാഗ്‌ ഓഫ്‌ ചെയ്‌തു. ആരോഗ്യ സ്‌ഥിരം സമിതി ചെയര്‍മാന്‍ സി.ഉമ്മര്‍, കൗണ്‍സിലര്‍മാരായ കെ.വത്സരാജ്‌, കെ.മുഹമ്മദ്‌ ബഷീര്‍, സി.മുഹമ്മദ്‌ സിറാജ്‌, മുനിസിപ്പല്‍ സെക്രട്ടറി കെ.അഭിലാഷ്‌, ഹരിതസേനാ സെക്രട്ടറി ഫഹദ്‌ മുഹമ്മദ്‌ എന്നിവര്‍ സംബന്ധിച്ചു. തളിപ്പറമ്പ്‌ നഗരസഭാ സംഘം ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ ആലുവ നെടുമ്പാശേരി ഗ്രാമപഞ്ചായത്തില്‍ പ്രളയത്തിലകപ്പെട്ട വിവിധ വീടുകള്‍, അംഗന്‍വാടികള്‍, സ്‌കൂളുകള്‍ എന്നിവിടങ്ങളില്‍ ശുചീകരണ പ്രവൃത്തി നടത്തും.

Ads by Google
Advertisement
Wednesday 29 Aug 2018 12.35 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW