Wednesday, August 29, 2018 Last Updated 7 Min 50 Sec ago English Edition
Todays E paper
Ads by Google
Wednesday 29 Aug 2018 12.35 AM

ഫണ്ട്‌ ശേഖരണ യാത്ര തുടരുന്നു

uploads/news/2018/08/244036/2.jpg

കണ്ണൂര്‍: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്‌ ലൈബ്രറികള്‍ ഫണ്ട്‌ ശേഖരിക്കുന്ന യാത്രയില്‍ രണ്ടാം ദിവസവും വിവിധ കേന്ദ്രങ്ങളില്‍ നിന്ന്‌ ഫണ്ട്‌ ഏറ്റുവാങ്ങി. വിവിധ കേന്ദ്രങ്ങളില്‍ ലൈബ്രറി കൗണ്‍സില്‍ ജില്ലാ സെക്രട്ടറി പി കെ ബൈജു ഫണ്ട്‌ ഏറ്റുവാങ്ങി. സംസ്‌ഥാന കൗണ്‍സില്‍ കെ പത്മനാഭന്‍, തളിപറമ്പ്‌ താലുക്ക്‌ പ്രസിഡന്റ്‌ വൈക്കത്ത്‌ നാരായണന്‍, കണ്ണൂര്‍ താലുക്ക്‌ സെക്രട്ടറി എം ബാലന്‍ എന്നിവരും കൂടെയുണ്ടായിരുന്നു. മാതമംഗലത്ത്‌ എരമം കുറ്റൂര്‍ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ സത്യഭാമ ഉദ്‌ഘാടനം ചെയ്‌തു. സിപി ലക്ഷ്‌മിക്കുട്ടി, കെ പി അപ്പനു എന്നിവര്‍ സംസാരിച്ചു. പി കൃഷ്‌ണന്‍ അധ്യക്ഷനായി. എം കെ കരുണാകരന്‍ സ്വാഗതവും പി രാജന്‍ നന്ദിയും പറഞ്ഞു. മാത്തിലില്‍ ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ നൂറുദ്ധീന്‍ ഉദ്‌ഘാടനം ചെയ്‌തു. കെ നാരായണന്‍ അധ്യക്ഷനായി. ടി ദിവാകരന്‍ സ്വാഗതം പറഞ്ഞു. അന്നൂര്‍ സഹൃദയ കലാകേന്ദ്രത്തിന്റെ കൂട്ടായ്‌മ 25000 പികെ ബൈജു ഉദ്‌ഘാടനം ചെയ്‌തു. 25000 രൂപ ഏറ്റുവാങ്ങി. എം ശശിധരന്‍ അധ്യക്ഷനായി. കെ പത്മനാഭന്‍, എം ബാലന്‍, വിവി ശേഭ, അച്ചുതന്‍ പുത്തലത്ത്‌, എ ജയപ്രകാശ്‌ എന്നിവര്‍ സംസാരിച്ചു. എം ശശിധരന്‍ അധ്യക്ഷനായി. ഇ വി രതീഷ്‌ബാബു സ്വാഗതവും സി വിനോദ്‌ നന്ദിയും പറഞ്ഞു. ചൊവ്വാഴ്‌ച വൈകീട്ട്‌ അഞ്ചിന്‌ പയ്ന്നൂര്‍ പയബ്ലിക്ക്‌ ലൈബ്രറിയിലും ബുധനാഴ്‌ച വൈകീട്ട്‌ മണ്ടൂരിലും മേഖലാ കണ്‍വന്‍ഷനില്‍ വച്ച്‌ ഫണ്ട്‌ ഏറ്റുവാങ്ങും.

Ads by Google
Advertisement
Wednesday 29 Aug 2018 12.35 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW