Monday, November 19, 2018 Last Updated 1 Min 10 Sec ago English Edition
Todays E paper
Ads by Google
Wednesday 29 Aug 2018 12.35 AM

ദുരിതബാധിതര്‍ക്ക്‌ ആശ്വാസവുമായി നാടന്‍ കലാകാരന്‍മാര്‍

uploads/news/2018/08/244035/1.jpg

കണ്ണൂര്‍: പ്രളയത്തില്‍ പെരിയാര്‍ നദി താണ്ഡവമാടി തകര്‍ത്ത പ്രദേശത്ത്‌ സന്നദ്ധ പ്രവത്തനവുമായി കണ്ണൂരിലെ നാടന്‍കലാ പ്രവര്‍ത്തകര്‍ എത്തി. കണ്ണൂര്‍ മയ്യില്‍ പ്രദേശത്തെ ഒറപ്പടി കലാകൂട്ടായ്‌മ, നന്തുടി കലാസംഘം, മാണിയൂര്‍ മിഴികലാവേദി എന്നീ സമിതികളിലെ കലാകാരന്‍മാരാണ്‌ ശുചീകരണത്തിനും ദുരിത പെയ്‌ത്തില്‍ സകലതും നഷ്‌ടപ്പെട്ടവര്‍ക്ക്‌ സാന്ത്വനമേകുന്നതിനുമായി ആലുവ പ്രദേശത്ത്‌ എത്തിയത്‌. ശ്രീമൂലനഗരം പഞ്ചായത്തിലെ അങ്കണവാടികളും ഏഴോളം വീടുകളും സംഘം ശുചീകരിച്ച്‌ വാസയോഗ്യമാക്കിയ ശേഷം ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുന്നവര്‍ക്ക്‌ മാനസീക ധൈര്യം പകരുന്നതിന്‌ വേണ്ടി കലാപരമായി സംവദിക്കുകയും ആശ്വസിപ്പിക്കുകയും ചെയ്‌തു. ശില്‍പ്പിയും സാഹസികനുമായി മനോഹരന്‍ കുറ്റ്യാട്ടൂര്‍, കേരള ഫോക്ക്‌ ലോര്‍ അക്കാദമി ഫെലോഷിപ്പ്‌ ജേതാവ്‌ രൂപേഷ്‌ പൂക്കോത്ത്‌, ഷാജി മാണിയൂര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള 12 കലാകാരന്‍മാരാണ്‌ തിരുവോണ ആഘോഷങ്ങള്‍ ഒഴിവാക്കി സന്നദ്ധ പ്രവര്‍ത്തനത്തിന്‌ ഇറങ്ങിയത്‌.

Ads by Google
Advertisement
Wednesday 29 Aug 2018 12.35 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW