Saturday, April 20, 2019 Last Updated 7 Min 22 Sec ago English Edition
Todays E paper
Ads by Google
Wednesday 29 Aug 2018 12.34 AM

മലയോരം നടുങ്ങിയ പ്രളയ ദുരന്തം

ഇരിട്ടി: മലയോര മേഖലയെ തച്ചുടച്ച മഹാമാരിയുടെ സമാനതയില്ലാത്ത പ്ര പ്രകൃതി ദുരന്തത്തില്‍ മാതൃകാപരവും ത്യാഗോജ്വലവുമായ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും പുനരധിവാസത്തിനും ഏകോപന നേതൃത്വം നല്‍കിയ ഇരിട്ടി താലൂക്ക്‌ ഓഫീസ്‌ റവന്യൂ വകുപ്പിന്‌ അഭിനനന്ദന പ്രവാഹം.
കാലവര്‍ഷക്കെടുതിയില്‍ മഹാമാരി മലയോരത്തെ ആകെ വിഴുങ്ങാതെ കാത്തതും ദുരന്തത്തിന്റെ വ്യാപ്‌തി വര്‍ദ്ധിക്കാതിരുന്നതും ഇരിട്ടി തഹസീല്‍ദാര്‍ കെ.കെ ദിവാകരന്റെ നേതൃത്വത്തിലുള്ള താലൂക്ക്‌ റവന്യൂ വകുപ്പിന്റെ കൃത്യതയോടെയുള്ള ഇടപെടലുകളും അപകടങ്ങള്‍ മുന്‍കൂട്ടി കണ്ട്‌ എല്ലാവിധ സംവിധാനങ്ങളും ഒരുക്കി ജാഗ്രതയോടെ വിവിധ രക്ഷാപ്രവര്‍ത്തനങ്ങളെ വിവിധ വകുപ്പുകളുടെ സഹായത്തോടെ ചിട്ടയായി എകോപിപ്പിച്ചതുമാണ്‌ മലയോരത്ത്‌ ഇതിനു മുമ്പുണ്ടായിട്ടില്ലാത്ത വിധമുള്ള പ്രകൃതിക്ഷോഭത്തെ ജനങ്ങള്‍ക്ക്‌ അതിജീവിക്കാന്‍ സാധിച്ചത്‌.
കാലവര്‍ഷം ആരംഭത്തില്‍ തന്നെ കലിതുള്ളി ആണ്‌ മഴ തിമിര്‍ത്തു പെയ്‌തത്‌. ജൂണ്‍ 12ന്‌ ബ്രഹ്‌മഗിരി വനത്തില്‍ ഉരുള്‍പൊട്ടല്‍ ഉണ്ടായതോടെ മുടിക്കയത്തും ഉരുള്‍പൊട്ടി. ദുരന്തത്തിനിരയായി വീടുകള്‍ നഷ്‌ടപ്പെട്ടവര്‍ക്ക്‌ താല്‍ക്കാലിക ക്യാമ്പുകള്‍ ഒരുക്കി. ഇതിന്റെ പ്രവര്‍ത്തനങ്ങളെല്ലാം അവസാനഘട്ടത്തില്‍ എത്തിയപ്പോഴാണ്‌ വീണ്ടും ആഗസ്‌റ്റ് എട്ടാം തീയതി മലയോരത്തിന്റെ വിവിധയിടങ്ങളില്‍ ഉരുള്‍പൊട്ടിയത്‌.
ഇതോടെ മലയോര മേഖലയിലെ ചെറുതും വലുതുമായ പുഴകളും തോടുകളും നിറഞ്ഞ്‌ കവിഞ്ഞ്‌ കര കവിഞ്ഞൊഴുകി നിരവധി വീടുകള്‍ നിലംപൊത്തി. എന്നാല്‍ യാതൊരു പരാതിക്കും ഇടനല്‍കാതെ വിവിധ വകുപ്പുകളെ കൂട്ടിയോജിപ്പിച്ച്‌ റവന്യൂ വകുപ്പിന്റെ രക്ഷാ പ്രവര്‍ത്തനം മാതൃകപരമായി തന്നെ കുറ്റമറ്റ രീതിയില്‍ നടത്തി
കാലവര്‍ഷം ആരംഭിച്ചതു മുതല്‍ ഇരിട്ടി താലൂക്ക്‌ ഓഫീസിന്‌ പൂട്ട്‌ ഇടേണ്ടി വന്നിട്ടില്ല. അവധി പോലും എടുക്കാതെ തിരുവോണം, ബലി പെരുന്നാള്‍ ആഘോഷ ദിവസങ്ങളില്‍ പോലും താലൂക്ക്‌ പരിധിയിലെ നിരവധി ക്യാമ്പുകളില്‍ നേരിട്ടെത്തി നേതൃത്വം കൊടുത്തത്‌ ഇരട്ടി തഹസില്‍ദാര്‍ കെ കെ ദിവാകരന്‍ ആണ്‌.
അദ്ദേഹത്തിന്റെ കര്‍ക്കശമായ നിലപാട്‌ എല്ലാവരെയും കൂട്ടിയോജിപ്പിച്ചു കൊണ്ട്‌ പ്രവര്‍ത്തനവുമാണ്‌ യാതൊരു പരാതികളിലും ഇല്ലാതെ ക്യാമ്പുകള്‍ അവസാനിപ്പിച്ചത്‌. ദുരന്ത ദിനം തൊട്ട്‌ വരെ രാത്രിയെന്നോ പകലെന്നോ ഇല്ലാതെ അവധി പോലും എടുക്കാതെ തന്റെ ജീവനക്കാര്‍ക്കൊപ്പം അദ്ദേഹവും കൂടെയുണ്ട്‌. മഴക്കെടുതിയില്‍ ഈ വര്‍ഷത്തെ പേമാരി ഇരിട്ടി താലൂക്ക്‌ പരിധിയില്‍ നാല്‌ ജീവനാണ്‌ നഷ്‌ടമാക്കിയത്‌. ഇതിനിടയിലാണ്‌ തെക്കന്‍ കേരളത്തിലെ പ്രളയവും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കുള്ള പണം സ്വരൂപിക്കുന്ന തിരക്കും കൂടിയായപ്പോള്‍ അക്ഷരാര്‍ത്ഥത്തില്‍ എല്ലാവര്‍ക്കും തിരക്കോട്‌ തിരക്ക്‌.
ഭക്ഷണം, വസ്‌ത്രം, വിട്ടുപകരണങ്ങള്‍ എന്നിങ്ങനെനിരവധി സാധനങ്ങളാണ്‌ താലൂക്ക്‌ ഓഫീസിലേക്ക്‌ ഒഴുകിയെത്തിയത്‌. മലയോരത്തെ കഷ്‌ടതകള്‍ അനുഭവിക്കുന്നവര്‍ക്ക്‌ ഉള്‍പ്പെടെ സാധനസാമഗ്രികള്‍ നല്‍കാന്‍ സാധിച്ചിട്ടുമുണ്ട്‌
ബാക്കിവന്ന സാധനങ്ങള്‍കേരളത്തിലെ വിവിധ ജില്ലകളിലെക്ക്‌ ദുരിതാശ്വാസ കേമ്പുകളിലേക്ക്‌ കയറ്റിയയയ്‌ക്കുകയും ചെയ്‌തു. ഏതൊരാള്‍ക്കും ഒരു കുറ്റവും കുറവും പറയാന്‍ സാധിക്കാത്ത വിധത്തില്‍ ആയിരുന്നു ഇരട്ടി താലൂക്കിലെ ജീവനക്കാരുടെയും ഒപ്പം മറ്റു വില്ലേജ്‌ ഓഫീസ്‌ ജീവനക്കാരുടെയും ജനപ്രതിനിധികളുടെയും രാഷ്ര്‌ടീയ നേതാക്കളുടെയും സന്നദ്ധ പ്രവര്‍ത്തകരുടെയും പൊതുജനങ്ങളുടെയും ഇടപെടല്‍ ജനങ്ങളുടെയും സന്നദ്ധ സംഘടനകളുടെയും അകമഴിഞ്ഞ പിന്തുണ യോടെയാണ്‌ ഈ ദൗത്യം പൂര്‍ത്തിയാക്കിയതെന്നാണ്‌ ഇരിട്ടി തഹസില്‍ദാര്‍ കെ.കെ ദിവാകരന്‍ പറയുന്നത്‌.
പ്രകൃതി ദുരന്തം നേരിടാന്‍ മുന്‍കൂട്ടിയുള്ള തയ്ാറെടയുപ്പുകള്‍ എടുത്തത്‌ പ്രളയദുരന്തത്തില്‍ വ്യാപ്‌തി കുറക്കാന്‍ കഴിഞ്ഞുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു . നിരവധി പേരാണ്‌ അഭിനന്ദനങ്ങള്‍ അറിയിച്ചു താലൂക്ക്‌ ഓഫീസിലേക്ക്‌ വിളിക്കുന്നത്‌.

Ads by Google
Advertisement
Wednesday 29 Aug 2018 12.34 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW