Friday, November 16, 2018 Last Updated 20 Min 43 Sec ago English Edition
Todays E paper
Ads by Google
Wednesday 29 Aug 2018 12.34 AM

ദുരിതാശ്വാസ ഫണ്ട്‌ കൈമാറി

ചെറുപുഴ: ചെറുപുഴ റസിഡന്‍സ്‌ അസോസിയേഷന്റെ നേതൃത്വത്തില്‍ ദുരിതാശ്വാസ ഫണ്ട്‌ സമര്‍പ്പണവും തുണിസഞ്ചി വിതരണവും ചെറുപുഴ പീയെന്‍സ്‌ കോളേജ്‌ ഓഡിറ്റോറിയത്തില്‍ നടന്നു. ഓണാഘോഷ പരിപാടികള്‍ ഒഴിവാക്കിയാണ്‌ ചെറുപുഴ റസിഡന്‍സ്‌ അസോസിയേഷന്‍ ദുരിതാശ്വാസ നിധിയിലേയ്‌ക്ക് ഫണ്ട്‌ കണ്ടെത്തിയത്‌. ചെറുപുഴ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കൊച്ചുറാണി ജോര്‍ജ്‌ യോഗം ഉദ്‌ഘാടനം ചെയ്‌ത് ഫണ്ട്‌ ഏറ്റു വാങ്ങി. റസിഡന്‍സ്‌ അസോസിയേഷന്‍ പ്രസിഡന്റ്‌ കെ. ദാമോദരന്‍ അധ്യക്ഷത വഹിച്ചു. തുണിസഞ്ചി വിതരണത്തിന്റെ ഉദ്‌ഘാടനം ചെറുപുഴ എസ്‌ഐ എന്‍.എം. ബിജോയി നിര്‍വ്വഹിച്ചു. വി. കൃഷ്‌ണന്‍, പ്രാപ്പോയില്‍ നാരായണന്‍, ടി.വി. ഇബ്രാഹിം ഹാജി എന്നിവര്‍ പ്രസംഗിച്ചു. ചടങ്ങില്‍ ശുചിത്വ ഭവന പദ്ധതിയില്‍ മികച്ച കുടുംബങ്ങള്‍ക്കുള്ള പുരസ്‌കാര വിതരണം, വിവിധ പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികള്‍ക്ക്‌ അനുമോദനം എന്നിവയും നടന്നു.

Ads by Google
Advertisement
Wednesday 29 Aug 2018 12.34 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW