Sunday, June 16, 2019 Last Updated 1 Min 24 Sec ago English Edition
Todays E paper
Ads by Google
Wednesday 29 Aug 2018 12.34 AM

ലക്ഷങ്ങള്‍ ചെലവിട്ട്‌ നിര്‍മ്മിച്ച അബ്‌ദുള്‍കലാമിന്റെ പ്രതിമ കാടുമൂടിയ നിലയില്‍

തലശ്ശേരി: നഗരമധ്യത്തില്‍ സ്‌ഥാപിച്ച എ. പി. ജെ അബ്‌ദുള്‍കലാമിന്റെ
പ്രതിമക്ക്‌ ചുറ്റും കുറ്റിക്കാടുകളാല്‍ മൂടപ്പെട്ടിരിക്കുകയാണ്‌. തലശ്ശേരി
ട്രാഫിക്‌ പോലീസ്‌ സ്‌റ്റേഷനു മുന്നിലുള്ള അയലന്റിലാണ്‌ മൂന്നു വര്‍ഷം
മുന്‍പ്‌ ചേമ്പര്‍ ഓഫ്‌ കൊമേഴ്‌സ്‌ ലക്ഷങ്ങള്‍ ചെലവഴിച്ച്‌ പ്രതിമ
നിര്‍മ്മിച്ചു നല്‍കിയത്‌് പരിസരത്ത്‌ അലങ്കാര വിളക്കുകള്‍ സ്‌ഥാപിക്കാനും
കാലാകാലങ്ങളില്‍ പരിസരം ശുചീകരിച്ച്‌ പരിപാലിക്കാനും നഗരസഭക്കാണ്‌ ചുമതല.എന്നാല്‍ പ്രതിമ സ്‌ഥാപിച്ചതിനുശേഷം യാതൊരുവിധത്തിലുള്ള
ശുചീകരണപ്രവര്‍ത്തികളും നടത്തിയിരുന്നില്ല. ഇപ്പോള്‍ പ്രതിമക്ക്‌ ചുറ്റും
ഒരാള്‍ പൊക്കത്തില്‍ കുറ്റിക്കാടുകള്‍ നിറഞ്ഞിരിക്കുകയാണ്‌. ദേശീയ
പാതയോരത്ത്‌ സ്‌ഥിതിചെയ്ുയന്ന പ്രതിമ ഏവരെയും ആകര്‍ഷിച്ചിരുന്നു.
ഇതിനിടെയാണ്‌ പ്രതിമ പരിസരത്ത്‌ കുറ്റിക്കാടുകള്‍ മൂടപ്പെട്ടത്‌ വന്‍
പ്രതിഷേധത്തിന്‌ ഇടയാക്കി.

Ads by Google
Advertisement
Wednesday 29 Aug 2018 12.34 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW