Friday, September 14, 2018 Last Updated 24 Min 19 Sec ago English Edition
Todays E paper
Ads by Google
Wednesday 29 Aug 2018 12.34 AM

സ്‌നേഹക്കൂട്ടിലെ അമ്മമാര്‍ക്കായി സ്‌നേഹവിരുന്നു നടത്തി

തലശ്ശേരി: തലശ്ശേരി സ്‌നേഹക്കൂട്ടിലെ അമ്മമാര്‍ക്കായി സ്‌നേഹവിരുന്നു നടത്തി.
അതോടൊപ്പം ബ്രക്‌സയിലെ സാരഥികളെ ആദരിക്കുകയും ചെയ്‌തു. കുട്ടിമാക്കൂലില്‍ പ്രവര്‍ത്തിക്കുന്ന സ്‌നേഹക്കൂട്ടിലെ പന്ത്രണ്ടോളം അനാഥരായ
അന്തേവാസികള്‍ക്കാണ്‌ കരസേനയിലേക്ക്‌ തെരഞ്ഞെടുക്കപ്പെട്ട 27
ഉദ്യോഗാര്‍ത്ഥികളാണ്‌ സ്‌നേഹ വിരുന്നൊരുക്കിയത്‌. ചടങ്ങിന്റെ ഉദ്‌ഘാടനം
മാഹി എം. എല്‍. എ ഡോ. വി. രാമചന്ദ്രന്‍ നിര്‍വ്വഹിച്ചു. നഗരസഭ
കൗണ്‍സിലറും സ്‌നേഹക്കൂടിന്റെ പ്രസിഡണ്ടുമായി എം. പി അരവിന്ദാക്ഷന്‍
അധ്യക്ഷത വഹിച്ചു. കഴിഞ്ഞ എട്ട്‌ വര്‍ഷം മുന്‍പ്‌ 1047 പട്ടാളക്കാരെയും 30
പാരമിലിട്ടറി ഉദ്യോഗസ്‌ഥരെയും സൗജന്യ പരിശീലനം വഴി സര്‍വ്വീസില്‍
എത്തിച്ച ബ്രക്‌സയുടെ ഭാരവാഹികളായ കേണല്‍ ബി. കെ നായര്‍, മേജര്‍ പി.
ഗോവിന്ദന്‍ എന്നിവരെ ചടങ്ങില്‍ ആദരിക്കുകയും ചെയ്‌തു. തുടര്‍ന്ന്‌ നിരവധി
പേര്‍ അന്തേവാസികളോടൊന്നിച്ച്‌ സ്‌നേഹവിരുന്നില്‍ പങ്കെടുക്കുകയും ചെയ്‌തു.
സാമൂഹ്യ പ്രവര്‍ത്തകനും സ്‌നേഹക്കൂടിന്റെ സെക്രട്ടറിയുമായ ബാബു പാറാല്‍
സ്വാഗതവും സി. ലക്ഷ്‌മണന്‍ നന്ദിയും പറഞ്ഞു.

Ads by Google
Advertisement
Wednesday 29 Aug 2018 12.34 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW