Friday, September 14, 2018 Last Updated 24 Min 19 Sec ago English Edition
Todays E paper
Ads by Google
Wednesday 29 Aug 2018 12.34 AM

രയരോം ടൗണ്‍ ഇരുട്ടില്‍ തപ്പുന്നു; അധികൃതര്‍ക്ക്‌ മൗനം

ആലക്കോട്‌: തെരുവു വിളക്കുകള്‍ കത്താത്തതിനെ തുടര്‍ന്ന്‌ രയരോം ടൗണ്‍ ഇരുട്ടില്‍ തപ്പുന്നു. മാസങ്ങളായി ടൗണിലെ സ്‌ട്രീറ്റ്‌ ലൈറ്റുകള്‍ ഒന്നും പ്രകാശിക്കുന്നില്ല. മലയോര ഹൈവേ നിര്‍മ്മാണ പ്രവര്‍ത്തിയുടെ ഭാഗമായി ഇലക്ര്‌ടിക്‌ പോസ്‌റ്റുകള്‍ മാറ്റിയതിനെ തുടര്‍ന്നാണ്‌ തെരുവ്‌ വിളക്കുകള്‍ പ്രകാശിക്കാതായത്‌. എന്നാല്‍ ടാറിംഗ്‌ പ്രവര്‍ത്തി പൂര്‍ത്തിയായി രണ്ടു മാസം കഴിഞ്ഞിട്ടും വിളക്കുകള്‍ പുനഃസ്‌ഥാപിക്കാന്‍ അധികൃതര്‍ തയ്ായറായില്ല.
ഇതു മൂലം രാത്രി കാലങ്ങളില്‍ ടൗണിലെത്തുന്ന യാത്രക്കാരും വ്യാപാരികളും ഏറെ പ്രയാസപ്പെടുകയാണ്‌. വ്യാപാരികളും നാട്ടുകാരും നിരവധി തവണ പഞ്ചായത്തിലും കെ.എസ്‌.ഇ.ബി യിലും പരാതിപ്പെട്ടെങ്കിലും നടപടി ഉണ്ടായിട്ടില്ല.
അടിയന്തിരമായി തെരുവ്‌ വിളക്കുകള്‍ പുന:സ്‌ഥാപിക്കണമെന്നും അല്ലാത്ത പക്ഷം ജനകീയ പ്രക്ഷോപം സംഘടിപ്പിക്കാനും രയരോത്ത്‌ ചേര്‍ന്ന ഹരിത സ്വാശ്രയ സംഘം യോഗം തീരുമാനിച്ചു.വി.വി.അബ്‌ദുള്ള അധ്യക്ഷത വഹിച്ചു.കെ.സക്കരിയ്യ, പി.എം മുഹമ്മദ്‌കുഞ്ഞി, പി.പി.ബഷീര്‍, വി.എം നൗഷാദ്‌, പി.പി.മമ്മു, പി.സി. സൈഫുദ്ധീന്‍, ഒ.വി.മമ്മു സംസാരിച്ചു.

Ads by Google
Advertisement
Wednesday 29 Aug 2018 12.34 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW