Wednesday, August 29, 2018 Last Updated 6 Min 22 Sec ago English Edition
Todays E paper
Ads by Google
Wednesday 29 Aug 2018 12.33 AM

ചെറുതോണിപ്പാലത്തിലൂടെ കാല്‍നടയാത്രയ്‌ക്ക്‌ അനുമതി

uploads/news/2018/08/244029/4.jpg

ചെറുതോണി: ചെറുതോണി പാലത്തിലൂടെ കാല്‍ നടയാത്ര അനുവദിച്ചത്‌ ഒറ്റപ്പെട്ടുപോയ താമസക്കാര്‍ക്ക്‌ ആശ്വാസമായി. പാലത്തിനു കേടുപാട്‌ സംഭവിച്ചതിനെത്തുടര്‍ന്ന്‌ കാല്‍നടയാത്ര പോലും അസാധ്യമായിരുന്നു. കഴിഞ്ഞ 16 ന്‌ അതിശക്‌തമായ മഴയില്‍ കോളനിയില്‍ ഉരുള്‍പാട്ടി രണ്ടുകുടുംബങ്ങളിലെ ആറുപേര്‍ മരിക്കുകയും നിരവധി വീടുകള്‍ അപകടത്തിലാകുകയും ചെയ്‌തു. തുടര്‍ന്ന്‌ കോളനിയിലുളളവരെ ദുരിതാശ്വാസ ക്യാമ്പിലേയ്‌ക്കു മാറ്റി.
കോളനിയില്‍നിന്നു പുറംലോകവുമായി ബന്ധപ്പെടാന്‍ മാര്‍ഗമില്ലാതാകുകയും കുടിവെള്ളവും െവെദ്യുതിയും തടസപ്പെടുകയും ചെയ്‌തു. കോളനിയില്‍ െവെദ്യുതി എത്തിയെങ്കിലും കുടിവെള്ളം എത്തിയിട്ടില്ല.
കട്ടപ്പന റോഡ്‌ തകര്‍ന്നതിനാല്‍ ഇതുവഴിയുള്ള യാത്ര അസാധ്യമായിരുന്നു. ഗാന്ധിനഗര്‍ കോളനി വഴി ചെറുവാഹനങ്ങള്‍ കടത്തിവിടുന്നതിനുള്ള നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ഇന്ന്‌ ആരംഭിക്കും. രണ്ടു ദിവസത്തിനകം റോഡിന്റെ നിര്‍മാണം പൂര്‍ത്തിയാകും. നാഷണല്‍ െഹെവേ അതോറിട്ടിയാണു നിര്‍മാണങ്ങള്‍ നടത്തുന്നത്‌. ചെറുവാഹനങ്ങള്‍ കടത്തിവിട്ടശേഷം സ്‌ഥിരമായ പാലവും റോഡും നിര്‍മിക്കാനുള്ള സര്‍വേ നടപടികളാരംഭിക്കും. ചെറുതോണിയില്‍ ഉയരം കൂടിയ വലിയ പാലവും റോഡും നിര്‍മിക്കാനാണു െഹെവേ അതോറിട്ടി തീരുമാനിച്ചിട്ടുള്ളത്‌.
ചുരുക്കം ചില ഗ്രാമീണ റോഡുകളിലൂടെ ബസുകള്‍ ഇന്നലെ മുതല്‍ സര്‍വീസ്‌ ആരംഭിച്ചതോടെ ചെറുതോണിയിലേയ്‌ക്കു കൂടുതല്‍ ആളുകളെത്തിത്തുടങ്ങി. അടഞ്ഞുകിടന്നിരുന്ന വ്യാപാര ശാലകള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ ആരംഭിച്ചു. കടകള്‍ നഷ്‌ടപ്പെട്ടുപോയ വ്യാപാരികളെ പുനരധിവസിപ്പിക്കുന്നത്‌ സംബന്ധിച്ച്‌ തീരുമാനമായിട്ടില്ല. ഇരുപതോളം പേരുടെ കടകള്‍ കെട്ടിടമുള്‍പ്പെടെ ഒലിച്ചു പോയതിലൂടെ കോടിക്കണക്കിനു രൂപയുടെ നഷ്‌ടമാണുണ്ടായത്‌.

Ads by Google
Advertisement
Wednesday 29 Aug 2018 12.33 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW