Wednesday, November 21, 2018 Last Updated 52 Min 34 Sec ago English Edition
Todays E paper
Ads by Google
Wednesday 29 Aug 2018 12.33 AM

ദുരിതബാധിതര്‍ക്കായി എത്തിച്ച ഭക്ഷ്യവസ്‌തുക്കള്‍ പൂഴ്‌ത്തിയതായി ആക്ഷേപം

uploads/news/2018/08/244028/3.jpg

തൊടുപുഴ: ജില്ലയിലെ ദുരിതബാധിതര്‍ക്കു വിതരണം ചെയ്യാനായി എത്തിച്ച ഭക്ഷ്യവസ്‌തുക്കള്‍ പൂഴ്‌ത്തിയതായി ആക്ഷേപം. പ്രമുഖ തമിഴ്‌ ചലച്ചിത്ര താരത്തിന്റെ ഫാന്‍സ്‌ അസോസിയേഷന്റെ നേതൃത്വത്തില്‍ ഇടുക്കിയിലെ ദുരന്തബാധിതര്‍ക്കു നല്‍കാന്‍ തൊടുപുഴയില്‍ എത്തിച്ച ഭക്ഷ്യവസ്‌തുക്കളാണു വിതരണം നടത്താതെ പൂഴ്‌ത്തിയതെന്നാണു പരാതി.
നഗരമധ്യത്തിലുള്ള സംസ്‌ഥാന വെയര്‍ ഹൗസിങ്‌ കോര്‍പ്പറേഷന്റെ ഗോഡൗണിനു സമീപത്തുള്ള വ്യക്‌തിയുടെ കടമുറിയിലാണു ഭക്ഷ്യവസ്‌തുക്കള്‍ സൂക്ഷിച്ചിരുന്നത്‌. അഞ്ചുദിവസം മുമ്പാണ്‌ ഇവ ലോറിയില്‍ എത്തിച്ചത്‌. അരിക്കു പുറമേ ഗോതമ്പ്‌, ബിസ്‌ക്കറ്റ്‌, കുപ്പിവൈള്ളം, മരുന്നുകള്‍ എന്നിവയാണ്‌ ഇതിലുണ്ടായിരുന്നത്‌. എന്നാല്‍ ഇത്രയും ദിവസമായി ഇവ വിതരണം ചെയ്യാന്‍ താരാരാധക സംഘടന സംവിധാനമൊരുക്കാത്തതാണു ദുരൂഹതയ്‌ക്കും പരാതികള്‍ക്കും കാരണമായത്‌.
പരാതിയെത്തുടര്‍ന്നു പോലീസ്‌, റവന്യു ഉദ്യോഗസ്‌ഥര്‍ പരിശോധന നടത്തി. എന്നാല്‍ ഭക്ഷ്യവസ്‌തുക്കള്‍ വിതരണം ചെയ്യാന്‍ വൈകിയത്‌ ഇതോടൊപ്പം ദുരന്തബാധിതര്‍ക്ക്‌ നല്‍കേണ്ട പണം അക്കൗണ്ടില്‍ ലഭിക്കാത്തമൂലമാണെന്നും, മൂന്നാറിലേക്കാണ്‌ ഇവ എത്തിക്കാന്‍ ഉദ്ദേശിച്ചിരിക്കുന്നതെന്നും, ഇവിടേക്ക്‌ എത്തിച്ചു നല്‍കാനുള്ള ലോറി വാടക നല്‍കാന്‍ പണമില്ലാതിരുന്നതിനാലാണെന്നു സംഘടനാ ഭാരവാഹികള്‍ വ്യക്‌തമാക്കി. ഇന്ന്‌ ഉച്ചയോടെ ഇവ മൂന്നാറിലേക്കു കൊണ്ടുപോകുമെന്നു സംഘടനാ ഭാരവാഹികള്‍ പറഞ്ഞു. എന്നാല്‍ മൂന്നാറില്‍ വിതരണം ചെയ്യേണ്ടിയിരുന്ന വസ്‌തുക്കള്‍ തൊടുപുഴയില്‍ എത്തിച്ചത്‌ എന്തിനാണെന്നും ഭക്ഷ്യവസ്‌തുക്കള്‍ കേടായി പോകാന്‍ സാധ്യതയുണ്ടായിട്ടും അധികൃതരെ ഇതുസംബന്ധിച്ചു വിവരമറിയിക്കാതിരുന്നത്‌ എന്തുകൊണ്ടാണെന്നും സംഘടനാ ഭാരവാഹികള്‍ വ്യക്‌തമാക്കിയില്ല. റവന്യു അധികൃതരുടെ മേല്‍നോട്ടത്തിലായിരിക്കും ഇവ മൂന്നാറിലേക്കു കൊണ്ടുപോവുക.

Ads by Google
Advertisement
Wednesday 29 Aug 2018 12.33 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW