Friday, September 14, 2018 Last Updated 0 Min 57 Sec ago English Edition
Todays E paper
Ads by Google
Wednesday 29 Aug 2018 12.33 AM

പ്രളയത്തെ അതിജീവിച്ച്‌ സോയിയുടെ കൃഷിത്തോട്ടം

uploads/news/2018/08/244027/2.jpg

അടിമാലി: പ്രളയക്കെടുതിയിലും തളരാതെ ജൈവക്കൃഷിയിലൂടെ മാതൃകയാവുകയാണ്‌ സോയി തോമസ്‌ എന്ന യുവ കര്‍ഷകന്‍. സംസ്‌ഥാനത്തെ പ്രളയം വിഴുങ്ങിയപ്പോള്‍ ഉരുള്‍പൊട്ടലിലും മണ്ണിടിച്ചലിലുമായി ഹൈറേഞ്ചിലെ ഒട്ടുമിക്ക കാര്‍ഷിക മേഖല കുത്തിയൊലിച്ചുപോയിരുന്നു. പ്രളയക്കെടുതികളില്‍നിന്നും രക്ഷപെട്ട ഏലത്തോട്ടങ്ങള്‍ അഴുകലിന്റെ പിടിയില്‍ അമര്‍ന്നിരിക്കുകയുമാണ്‌. ഈ സാഹചര്യത്തിലാണു മാങ്കുളം കല്ലാര്‍ സ്വദേശിയായ വടക്കേല്‍ സോയി തോമസിന്റെ ജൈവക്കൃഷി ജനശ്രദ്ധ നേടുന്നത്‌. തകര്‍ത്തു പെയ്‌ത കാലവര്‍ഷമഴയില്‍ ദിവസങ്ങളോളം മഴവെള്ളപ്പാച്ചില്‍ഉണ്ടായിട്ടും ഇദ്ദേഹത്തിന്റെ ഏലത്തോട്ടം അഴുകല്‍ ഉള്‍പ്പെടെയുള്ള രോഗങ്ങളെ അതിജീവിച്ചു തല ഉയര്‍ത്തി നില്‍ക്കുകയാണ്‌. ജൈവക്കൃഷിയിലൂടെ പ്രതിരോധശേഷി ആര്‍ജിച്ചതിനാലാണു തന്റെ തോട്ടം അഴുകലിനെ അതിജീവിച്ചതെന്നു സോയി പറയുന്നു. ഇരുപതു വര്‍ഷത്തിലേറെയായി കാര്‍ഷികരംഗത്തു തുടരുന്ന സോയി ശാരീരിക ബുദ്ധിമുട്ടുകളും മണ്ണിന്റെ നാശവും അതിജീവിക്കാനാണു ജൈവക്കൃഷിയിലേക്കു മാറിയത്‌. മണ്ണിന്റെ പി.എച്ച്‌.മൂല്യം നിര്‍ണയിച്ചു സുഷ്‌മമൂലകങ്ങളെയും മിത്രകീടങ്ങളെയും സംരക്ഷിച്ചാണു കൃഷിപരിപാലിക്കുന്നത്‌. നിലവില്‍ മൂന്നേക്കര്‍ സ്‌ഥലത്താണ്‌ ജൈവക്കൃഷി നടത്തുന്നത്‌. ജൈവക്കൃഷി അവലംബിച്ച്‌ മണ്ണ്‌ സംരക്ഷിച്ചാല്‍ കൃഷി ചതിക്കില്ലെന്നും ഈ കര്‍ഷകന്‍ പറയുന്നു.

Ads by Google
Advertisement
Wednesday 29 Aug 2018 12.33 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW