Friday, September 14, 2018 Last Updated 3 Min 26 Sec ago English Edition
Todays E paper
Ads by Google
Wednesday 29 Aug 2018 12.33 AM

പാദസരം വാങ്ങാന്‍ കൂട്ടിവച്ചപണം ദുരിതാശ്വാസത്തിന്‌...

നെടുങ്കണ്ടം: പാദസരം വാങ്ങാന്‍ ഒരു വര്‍ഷമായി സ്വരൂപിച്ച ചില്ലറത്തുട്ടുകള്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു സംഭാവന ചെയ്‌ത നാലുവയസുകാരി ആദിശ്രീയ്‌ക്ക് കൈയടി. അവലോകന യോഗത്തില്‍ റിപ്പോര്‍ട്ട്‌ അവതരിപ്പിക്കവെ തഹസില്‍ദാര്‍ പി.എസ്‌. ഭാനുകുമാറാണ്‌ ഇക്കാര്യം പരാമര്‍ശിച്ചത്‌.
ഓണത്തിനു പാദസരം വാങ്ങാന്‍ തന്റെ കുടുക്കയില്‍ അച്‌ഛന്‍ അനില്‍കുമാറും അമ്മ ജിനുവും നല്‍കുന്ന ചില്ലറത്തുട്ടുകള്‍ സൂക്ഷിച്ചിരുന്നു. ഇടുക്കി ഡാം തുറന്നപ്പോള്‍ ചെറുതോണി പാലത്തിലൂടെ രോഗബാധിതനായ കൊച്ചുകുട്ടിയെയുമെടുത്ത്‌ ഓടുന്ന രക്ഷാപ്രവര്‍ത്തകന്റെ ചിത്രം മാധ്യമങ്ങളില്‍ കണ്ടപ്പോള്‍ അച്‌ഛന്‍ അനില്‍കുമാറിന്റെ മടിയിലിരുന്ന്‌ എന്തിനാണാണച്‌ഛാ ഇവര്‍ ഓടുന്നത്‌ ? എന്നുള്ള ആദിശ്രീയുടെ ചോദ്യമെത്തി.
പ്രളയത്തില്‍ സംസ്‌ഥാനം നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ച്‌ കുട്ടിക്കു മനസിലാകും വിധം അനില്‍കുമാര്‍ പറഞ്ഞു ബോധ്യപ്പെടുത്തി. അന്നു ജോലിക്ക്‌ പോകാനായി ഇറങ്ങിയപ്പോള്‍ പുറകില്‍നിന്നും ആദിശ്രീയുടെ വിളിയെത്തി. അച്‌ഛാ കൊലുസ്‌ നമുക്ക്‌ അടുത്ത ഓണത്തിനു വാങ്ങാം. ഇത്‌ ആശുപത്രിയിലുള്ള കുഞ്ഞുവാവയ്‌ക്ക് കൊടുക്കണേ... എന്നു പറഞ്ഞ്‌ അച്‌ഛനു കൈമാറി.
പൊതുപ്രവര്‍ത്തകനും വയറിങ്‌ തൊഴിലാളിയുമായ അനില്‍കുമാറിന്റെ ഒരാഴ്‌ചത്തെ വേതനവും ആദിശ്രീയുടെ സമ്പാദ്യവും ഉള്‍പ്പെടെ അടുത്തദിവസം തന്നെ തഹസില്‍ദാരുടെ പക്കല്‍ ഏല്‍പ്പിച്ചു. പച്ചടി എസ്‌.എന്‍. എല്‍.പി സ്‌കൂളിലെ എല്‍.കെ.ജി. വിദ്യാര്‍ഥിനിയാണ്‌ ഈ കൊച്ചുമിടുക്കി. റിപ്പോര്‍ട്ടില്‍ ആദിശ്രീയുടെ കാര്യം പരാമര്‍ശിച്ചതോടെ മന്ത്രി എം.എം മണിയും ജോയ്‌സ് ജോര്‍ജ്‌ എം.പിയും അഭിനന്ദനവുമായി എത്തി.

Ads by Google
Advertisement
Wednesday 29 Aug 2018 12.33 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW