Saturday, April 20, 2019 Last Updated 1 Min 10 Sec ago English Edition
Todays E paper
Ads by Google
Wednesday 29 Aug 2018 12.33 AM

ജീവിതം തിരികെപ്പിടിക്കാന്‍ വിദ്യ

ചെറുതോണി: വിളക്കേന്തിയ വനിതയുടെ പിന്‍തലമുറക്കാരി ഉറ്റവരെ നഷ്‌ടപ്പെട്ട്‌ കന്യാസ്‌ത്രീമാരുടെ സംരക്ഷണയില്‍ കഴിയുന്നു. ഉരുള്‍പൊട്ടലില്‍ പിതാവും മാതാവും ഏകസഹോദരനും മരിച്ചതിനെത്തുടര്‍ന്ന്‌ ഉപ്പുതോട്‌ അയ്യപ്പന്‍കുന്നേല്‍ വിദ്യയാണ്‌ തനിച്ചായത്‌. കല്‍ക്കട്ടയില്‍ നഴ്‌സായി ജോലി ചെയ്‌തിരുന്ന വിദ്യ മാതാപിതാക്കളുടെ മരണ വാര്‍ത്തയറിഞ്ഞാണ്‌ ഉപ്പുതോട്ടിലെത്തിയത്‌.
കഴിഞ്ഞ പതിനെട്ടിനാണ്‌ ഉരുള്‍പൊട്ടലില്‍ മാതാപിതാക്കളും സഹോദരന്‍ വിശാലും സുഹൃത്ത്‌ ടിന്റു മാത്യുവും മരണമടഞ്ഞത്‌. അമ്മയുടെ ജഡം കണ്ടെത്താനായില്ല. ദുരന്ത വാര്‍ത്തയറിഞ്ഞ്‌ നാട്ടിലെത്തിയതുമുതല്‍ ഉപ്പുതോട്‌ കര്‍മലീത്ത മഠത്തിലെ സന്യാസിനിമാരുടെ സംരക്ഷണയിലാണ്‌.
വീടിരുന്ന സ്‌ഥലം ഒലിച്ചുപോയതിനാല്‍ കുടുംബാംഗങ്ങളുടെ മൃതശരീരം പള്ളിമുറ്റത്ത്‌ എത്തിച്ച്‌ അന്ത്യകര്‍മങ്ങള്‍ നടത്തി സംസ്‌കാരം നടത്തുകയായിരുന്നു. മാതാപിതാക്കള്‍ അന്ത്യവിശ്രമം കൊള്ളുന്ന പള്ളിയുടെ സമീപമുള്ള മഠത്തില്‍ താമസിക്കുകയും അവരുടെ അന്ത്യവിശ്രമ സ്‌ഥലത്ത്‌ പ്രാര്‍ഥിച്ചും സമയം ചിലവിടുകയാണു വിദ്യ. കര്‍മലീത്ത മഠത്തിലെ സന്യാസിനിമാര്‍ നല്‍കുന്ന കൗണ്‍സിലിങ്ങിലും പ്രാര്‍ഥനയിലും ദുഃഖം മറക്കുകയാണു വിദ്യ.
മാതാപിതാക്കള്‍ അന്ത്യവിശ്രമം കൊള്ളുന്ന സ്വന്തം നാട്ടില്‍ ജോലി തുടരാനാണ്‌ വിദ്യയുടെ ആഗ്രഹം. ഇടുക്കിയിലോ സമീപ പ്രദേശങ്ങളിലോ ഉള്ള സര്‍ക്കാര്‍ ആശുപത്രിയില്‍ ജോലി നല്‍കുകയാണങ്കില്‍ വിദ്യയ്‌ക്ക് ആശ്വാസമാകും. ഉപ്പുതോട്‌ നിവാസികളുടെ ഏറ്റവും പ്രിയപ്പെട്ടവരായിരുന്നു അയ്യപ്പന്‍കുന്നേല്‍ കുടുംബം. ഇവരുടെ വിയോഗത്തില്‍ ഫ്‌ളോറന്‍സ്‌ നൈറ്റിങ്‌ഗേളിന്റെ പിന്‍ഗാമിയായ വിദ്യയോടൊപ്പം നാടുമുഴുവന്‍ ദുഖത്തില്‍ പങ്കുചേരുകയാണ്‌.

ഔസേപ്പച്ചന്‍ ഇടക്കുളത്തില്‍

Advertisement
Wednesday 29 Aug 2018 12.33 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW