Friday, September 14, 2018 Last Updated 3 Min 26 Sec ago English Edition
Todays E paper
Ads by Google
Wednesday 29 Aug 2018 12.33 AM

തേക്കടി വിനോദസഞ്ചാരമേഖല നിശ്‌ചലം

കുമളി: ജില്ലയില്‍ വിനോദസഞ്ചാരത്തിനു നിയന്ത്രണം ഏര്‍പ്പെടുത്തിയതോടെ തേക്കടി വിനോദസഞ്ചാര മേഖല നിശ്‌ചലം. ഇതുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന സര്‍വ മേഖലകളും സാമ്പത്തിക പ്രതിസന്ധിയിലായി.
സഞ്ചാരികള്‍ ഇല്ലാതായതോടെ റിസോര്‍ട്ടുകളുടെയും ഹോംസ്‌റ്റേകളുടെയും പ്രവര്‍ത്തനം മന്ദഗതിയിലാണ്‌. ആനസവാരി കേന്ദ്രങ്ങളും പ്ലാന്റേഷനുകളും പേരിനു മാത്രം തുറക്കുന്നുണ്ടെങ്കിലും ജീവനക്കാര്‍ക്കു ശമ്പളം നല്‍കാന്‍ പോലും വരുമാനമില്ല. ഇതോടെ ആയിരക്കണക്കിനു തൊഴിലാളികള്‍ പട്ടിണിയിലാണ്‌. ജൂലൈ മധ്യത്തോടെ ആരംഭിക്കേണ്ടിയിരുന്ന ടൂറിസം സീസണ്‍ വെള്ളത്തിലായി.
തേക്കടിയിലും സമീപപ്രദേശങ്ങളിലുമായി നൂറിലധികം റിസോര്‍ട്ടുകളും ഹോം സ്‌റ്റേകളുമാണുള്ളത്‌. റിസോര്‍ട്ടുകളില്‍ 20 മുതല്‍ 30 വരെ ജീവനക്കാരുമുണ്ട്‌. എല്ലാ വര്‍ഷവും ഓണക്കാലത്ത്‌ സഞ്ചാരികളുടെ നല്ല തിരക്ക്‌ അനുഭവപ്പെടാറുള്ളതാണ്‌. ഇത്തവണ പ്രളയക്കെടുതിയെത്തുടര്‍ന്ന്‌ നിയന്ത്രണം ഏര്‍പ്പെടുത്തിയതോടെ റിസോര്‍ട്ടുകള്‍ക്കും ഹോംസ്‌റ്റേകള്‍ക്കും ലഭിച്ച ബുക്കിങ്ങുകള്‍ മുഴുവന്‍ റദ്ദാക്കപ്പെട്ടു. ഓഖി ചുഴലിക്കാറ്റും പിന്നാലെ വന്ന നിപ വൈറസ്‌ ബാധയും ഏറ്റവുമൊടുവില്‍ പ്രളയവും വിനോദസഞ്ചാര മേഖലക്ക്‌ കനത്ത തിരിച്ചടി സമ്മാനിച്ചു.
ടൗണിലെ വ്യാപാര സ്‌ഥാപനങ്ങള്‍ തുറക്കുന്നുണ്ടെങ്കിലും കച്ചവടം കുറവാണ്‌. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ ബാങ്കുകളിലെ വായ്‌പ തിരിച്ചടവുകളും മുടങ്ങി. ധനകാര്യ സ്‌ഥാപനങ്ങളില്‍ നിന്നു വന്‍തുക വായ്‌പയെടുത്താണു പലരും റിസോര്‍ട്ടുകള്‍, ഹോംസ്‌റ്റേകള്‍, വ്യാപാര സ്‌ഥാപനങ്ങള്‍ എന്നിവ നിര്‍മിച്ചിട്ടുള്ളത്‌.
കാലവര്‍ഷം ശക്‌തമായതോടെ തേക്കടി തടാകത്തില്‍ ബോട്ട്‌ സവാരിയും നിരോധിച്ചിരുന്നു. വായ്‌പകള്‍ക്കു മൊറാട്ടോറിയം അനുവദിക്കണമെന്ന ആവശ്യവും ശക്‌തമാണ്‌.

Ads by Google
Advertisement
Wednesday 29 Aug 2018 12.33 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW