Wednesday, November 21, 2018 Last Updated 37 Min 21 Sec ago English Edition
Todays E paper
Ads by Google
Wednesday 29 Aug 2018 12.32 AM

സജീവിനും രമണിക്കും രാഹുല്‍ഗാന്ധിയുടെ സന്ദര്‍ശനം അനുഗ്രഹമായി

uploads/news/2018/08/244020/3.jpg

പറവൂര്‍:തേലത്തുരുത്ത്‌ നികത്തുംതറവീട്ടില്‍ സജീവിനും വിധവയായ സഹോദരി രമണിക്കും രാഹുല്‍ഗാന്ധിയുടെ സന്ദര്‍ശനം അനുഗ്രഹമായി.രണ്ട്‌ മുറിയും അടുക്കളയുമുള്ള പണിതീരാത്ത തേക്കാത്ത വീടാണ്‌ സജീവിന്റേറത്‌. ഭാര്യയും പ്ലസ്‌ടു വിദ്യാര്‍ഥിനിയായ രഞ്‌ജിതയും എട്ടാം ക്ലാസുകാരനായ ആഷ്‌വിന്‍ എന്നിവരോടൊപ്പം ഈ ജീര്‍ണ്ണിച്ച വീട്ടിലാണ്‌ താമസം. കര്‍ഷകത്തൊഴിലാളിയായ സജീവിന്റെ പിതാവ്‌ ഇരുപത്‌ വര്‍ഷം മുന്‍പ്‌ നാടുവിട്ടതാണ്‌.പിന്നീടൊരു വിവരവും ലഭിച്ചിട്ടില്ല.
പിതാവിന്റെ പേരിലാണ്‌ പത്തു സെന്റ്‌ കുടികിടപ്പ്‌ ഭൂമിയുള്ളത്‌. ഇതുമൂലം സ്‌ഥലം ഭാഗം വെക്കാനോ പണയപ്പെടുത്തി ലോണെടുക്കാനോ കഴിയാത്ത സ്‌ഥിതിയാണ്‌. മൂന്നാം പ്രാവശ്യമാണ്‌ ഇവിടെ വെള്ളം കയറുന്നത്‌.
ആദ്യം സമീപത്തുള്ള കേരള ഓഡിറ്റോറിയത്തിലെ ക്യാമ്പിലും പിന്നീട്‌ മാഞ്ഞാലി ചര്‍ച്ചിലെ ക്യാമ്പിലും കഴിച്ചുകൂട്ടിയ സജീവും കുടുംബവും ഇപ്പോള്‍ വീണ്ടും കേരള ഓഡിറ്റോറിയത്തിലാണ്‌. വീടിന്റെ മേല്‍ക്കൂര ഭാഗികമായി തകര്‍ന്നിരിക്കുകയാണ്‌.
കേരളാ ഓഡിറ്റോറിയത്തിലെ സന്ദര്‍ശന ശേഷം സജീവിന്റെ വീട്ടിലെത്തിയ രാഹുല്‍ഗാന്ധി വിവരങ്ങള്‍ ചോദിച്ചറിഞ്ഞു.
വീടിന്റെ ദയനീയസ്‌ഥിതി ബോധ്യപ്പെട്ട അദ്ദേഹം സജീവിനും തൊട്ടടുത്തു ഇതേ അവസ്‌ഥയില്‍ കഴിയുന്ന സജീവിന്റെ സഹോദരി രമണിക്കും വീട്‌ നിര്‍മ്മിച്ച്‌ നല്‍കാന്‍ ഒപ്പമുണ്ടായിരുന്ന വി.ഡി. സതീശന്‍ എം എല്‍ എ യെ ചുമതലപ്പെടുത്തി.

Ads by Google
Advertisement
Wednesday 29 Aug 2018 12.32 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW