Monday, November 19, 2018 Last Updated 10 Min 39 Sec ago English Edition
Todays E paper
Ads by Google
Wednesday 29 Aug 2018 12.32 AM

പുസ്‌തകങ്ങളും വസ്‌ത്രങ്ങളും നഷ്‌ടമായി സ്‌കൂളില്‍ പോകാന്‍ കഴിയാതെ വിദ്യാര്‍ഥികള്‍

uploads/news/2018/08/244019/2.jpg

കളമശേരി: പുസ്‌തകങ്ങളും വസ്‌ത്രങ്ങളും എല്ലാം വെള്ളപ്പൊക്കത്തില്‍ നഷ്‌ടമായി സ്‌കൂളില്‍ പോകാന്‍ കഴിയാതെ ആശങ്കയോടെ ഇരുപതോളം വിദ്യാര്‍ഥികള്‍, ഇന്ന്‌ സ്‌കൂള്‍ തുറക്കുമെങ്കിലും ഏലൂര്‍ നഗരസഭയിലെ മുപ്പത്തി ഒന്നാം വാര്‍ഡ്‌ ഏലൂര്‍ മുട്ടിനകം കപ്പോളറോഡിലെ വീടുകിലെ വിദ്യര്‍ഥികള്‍ക്ക്‌ ഇന്ന്‌ സ്‌കൂളില്‍ പോകാന്‍ കഴിയില്ല. പാഠ പുസ്‌തകങ്ങളും യുണിഫോമും ഏല്ലാം വെള്ളപ്പൊക്കത്തില്‍ ഒലിച്ചുപോയി. മാറി ഉടുക്കാന്‍ പോലും വസ്‌ത്രങ്ങളില്ല. ക്യാമ്പുകളില്‍ നിന്ന്‌ ലഭിച്ച ഒരു ജോടി വസ്‌ത്രം മാത്രമാണ്‌ ആകെയുള്ള സമ്പാദ്യം, ഇന്നലെയാണ്‌ ഇവിടെ താമസിക്കുന്നവര്‍ ക്യാമ്പില്‍നിന്ന്‌ വീടുകളിലേക്ക്‌ തിരിച്ചെത്തിയത്‌.
എന്നാല്‍ പെപ്പില്‍ വെള്ളം ഇല്ല. ശുചിമുറികളുടെ വാതിലുകളും മറ്റും തകര്‍ന്ന നിലയിലാണ്‌.
വൈദ്യുതി ഉണ്ടെങ്കിലും ഭിത്തിയിലും മറ്റും കൈ വച്ചാല്‍ ഷോക്ക്‌ എല്‍ക്കും എന്നതാണ്‌ ഇവരുടെ അവസ്‌ഥ.
ക്യാമ്പുകളില്‍ കഴിഞ്ഞതിനാല്‍ ജോലിക്ക്‌ പോയിട്ട്‌ ആളുകള്‍ ദിവസങ്ങളായി. ഇന്നലെ തിരിച്ചെത്തിയെങ്കിലും കൈയില്‍ പൈസ ഇല്ല. കുട്ടികളെ സ്‌കൂളില്‍ വിടണമെങ്കില്‍ രാവിലെ ഭക്ഷണം ഉണ്ടാക്കാന്‍ ഉള്ള ഒരു സാധനങ്ങളുമില്ല.
ഇതുവരെ ഉണ്ടാക്കിയത്‌ എല്ലാം നഷ്‌ടമായി. ഒരോ വര്‍ഷവും സ്‌കൂള്‍ തുറക്കുമ്പോള്‍ വായ്‌പയെടുത്തും കടം വാങ്ങിയും മറ്റുമാണ്‌ ഇവര്‍ കൂട്ടികള്‍ക്ക്‌ പുസ്‌തകങ്ങളും യൂണിഫോമും മറ്റും വാങ്ങുന്നത്‌ ഇത്തവണ വാങ്ങിയ സാധനങ്ങളുടെ കടം പോലും തീര്‍ന്നിട്ടില്ല. പക്ഷേ എല്ലാം നഷ്‌ടമായി. അഞ്ചാം ക്ലാസ്‌ മുതല്‍ പ്ലസ്‌ ടുവിന്‌ പഠിക്കുന്ന വിദ്യാര്‍ഥികള്‍ വരെയുണ്ട്‌ ഈ വീടുകളില്‍. സ്‌കൂളില്‍ പോകാന്‍ അഗ്രഹമുണ്ടെങ്കിലും പുസ്‌തകങ്ങളും മാറി ഉടുക്കാന്‍ വസ്‌ത്രങ്ങളുമില്ല. ഇനി എന്ത്‌ ചെയ്യണമെന്ന്‌ അറിയില്ല എന്നും വിദ്യാര്‍ഥികള്‍ പറയുന്നു.

Ads by Google
Advertisement
Wednesday 29 Aug 2018 12.32 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW