Sunday, September 23, 2018 Last Updated 3 Min 51 Sec ago English Edition
Todays E paper
Ads by Google
Wednesday 29 Aug 2018 12.32 AM

വൈപ്പിനിലെ വിദ്യാലങ്ങളും പതിവ്‌ പോലെ പ്രവര്‍ത്തിക്കും

വൈപ്പിന്‍: പ്രളയദുരന്തത്തിന്‌ ശേഷം വൈപ്പിനിലെ എല്ലാ വിദ്യാലങ്ങളും ഇന്ന്‌ പതിവ്‌ പോലെ പ്രവര്‍ത്തിക്കും. ക്യാമ്പുകളായി പ്രവര്‍ത്തിച്ച സ്‌കൂളുകളിലെ ശുചീകരണം പൂര്‍ത്തിയായി. ക്ലാസ്‌മുറികള്‍ എല്ലാം തിരിച്ച്‌ ക്രമീകരിച്ചിട്ടുണ്ട്‌. പക്ഷെ, ക്യാമ്പുകളില്‍ കഴിഞ്ഞിരുന്ന ചിലരുടെ പ്രവര്‍ത്തികള്‍ സ്‌കൂള്‍ അധികൃതരെ വല്ലാതെ വിഷമത്തിലാക്കി. ബാത്ത്‌ റൂമുകള്‍ വൃത്തിഹീനമായി കിടന്നിരുന്നതിന്‌ പുറമെ ഉപയോഗിച്ച പാഡുകള്‍ ക്ലാസ്‌ മുറികളിലും മറ്റു ഉപേക്ഷിച്ച്‌ പോയത്‌ സ്‌കൂള്‍ അധികൃതരെ വല്ലാതെ ബുദ്ധിമുട്ടിച്ചു. ചില വിരുതന്‍മാര്‍ ക്ലാസ്‌ മുറികളില്‍ മദ്യപാനം നടത്തി.അതും വൈകല്യമുള്ള കുട്ടികളുടെ ക്ലാസ്‌ മുറിയില്‍. ഒരു സ്‌കൂളിലെ ക്ലാസ്‌മുറികളില്‍ കിടന്നുറങ്ങാന്‍ കിടപ്പാടം കൊടുത്തതിന്‌ പ്രതിഫലമായി കിടന്നവരുടെ ആസഭ്യവാക്കുകള്‍ നിറഞ്ഞ ചുവരെഴുത്ത്‌. ഇങ്ങിനെ പോയാല്‍ ഇനിയൊരു ദുരന്തം ഉണ്ടായാല്‍ മാനേജ്‌മെന്റ്‌ എങ്ങിനെ സ്‌കൂള്‍ വിട്ട്‌ കൊടുക്കും.ഇന്ന്‌ ക്ലാസ്‌ തുറക്കുന്നതിന്‌ മുന്‍പേ ചുവരെഴുത്ത്‌ നീക്കം ചെയ്യാനുള്ള നീക്കത്തിലാണ്‌ പി.ടി.എ ഭാരവാഹികള്‍.

Ads by Google
Advertisement
Wednesday 29 Aug 2018 12.32 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW