Friday, November 16, 2018 Last Updated 43 Min 35 Sec ago English Edition
Todays E paper
Ads by Google
Wednesday 29 Aug 2018 12.32 AM

പ്രളയക്കെടുതി: വിദ്യാര്‍ഥികള്‍ക്ക്‌ കൈപ്പുസ്‌തകവുമായി കെ.എസ്‌.ടി.എ

കൊച്ചി: മഹാപ്രളയത്തില്‍ പഠനോപകരണങ്ങള്‍ നഷ്‌ടമായവര്‍ക്ക്‌ കൈത്താങ്ങായി അധ്യാപക സംഘടന രംഗത്ത്‌. പ്രളയത്തില്‍ പാഠപുസ്‌തകങ്ങളും നോട്ടുബുക്കുകളും നഷ്‌ടപ്പെട്ട വിദ്യാര്‍ഥികള്‍ക്ക്‌ ആശ്വാസമേകാന്‍ കേരള സ്‌കൂള്‍ ടീച്ചേഴ്‌സ് അസോസിയേഷന്‍ (കെ.എസ്‌.ടി.എ) നൂറുകണക്കിന്‌ കൈ പുസ്‌തകം തയാറാക്കി കഴിഞ്ഞു. ഒന്നു മുതല്‍ ഏഴുവരെ ക്ലാസുകളിലുള്ള വിദ്യാര്‍ഥികള്‍ക്ക്‌ ഒന്നാം പാദത്തിലെ പ്രധാന പഠനനേട്ടങ്ങള്‍ക്ക്‌ ഊന്നല്‍ നല്‍കുന്നതാണ്‌ കൈ പുസ്‌തകം
'കുട്ടികളൊടോപ്പം' എന്ന്‌ നാമകരണം ചെയ്‌തിട്ടുള്ള കൈ പുസ്‌തകത്തില്‍ കുട്ടികളുടെ മാനസീക സംഘര്‍ഷം കുറയ്‌ക്കുന്നതിനുള്ള കുറിപ്പുകള്‍, പകര്‍ച്ച വ്യാധികളെ പ്രതിരോധിക്കുന്നതിനുള്ള മാര്‍ഗ നിര്‍ദേശങ്ങള്‍, മഴയേയും പുഴയേയും സ്‌നേഹിക്കുന്നതിനുള്ള പഠന പ്രവര്‍ത്തനങ്ങള്‍ എന്നിവ അനുബന്ധമായി ചേര്‍ത്തിട്ടുണ്ട്‌. കെ.എസ്‌.ടി.എ അക്കാദമിക്‌ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ജില്ലയിലെ വിദഗ്‌ദരായ അധ്യാപകരെ പങ്കെടുപ്പിച്ച്‌ മൂന്ന്‌ ദിവസങ്ങളിലായി നടത്തിയ ശില്‍പ്പശാലയിലൂടെയാണ്‌ കൈ പുസ്‌തകത്തിന്‌ രൂപം നല്‍കിയത്‌. ജില്ലാ അക്കാദമിക്‌ കൗണ്‍സിലര്‍ ജോസ്‌ പെറ്റ്‌ ജേക്കബ്‌, ഏലിയാസ്‌ മാത്യു, ടി.ടി.പൗലോസ്‌, ടി.പി.പത്രോസ്‌ എന്നിവര്‍ കൈ പുസ്‌തക നിര്‍മ്മാണത്തിന്‌ നേതൃത്വം നല്‍കി.

Ads by Google
Advertisement
Wednesday 29 Aug 2018 12.32 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW