Sunday, September 23, 2018 Last Updated 12 Min 2 Sec ago English Edition
Todays E paper
Ads by Google
Wednesday 29 Aug 2018 12.32 AM

മഴ കുറഞ്ഞു ദുരിതമൊഴിയാതെ പൈനാപ്പിള്‍ കര്‍ഷകര്‍

വാഴക്കുളം: പ്രളയം കേരളത്തെ ഒട്ടാകെ ബാധിച്ചപ്പോള്‍ ദീര്‍ഘകാലത്തേയ്‌ക്ക് ഏറ്റവും യാതന അനുഭവിക്കാന്‍ വിധിക്കപ്പെട്ട്‌ പൈനാപ്പിള്‍ കര്‍ഷകര്‍. സെപ്‌റ്റംബര്‍ - ഡിസംബര്‍ സീസണിലേക്കു കരുതി കൃഷി ചെയ്‌തിരുന്ന പൈനാപ്പിളിന്റെ 60 ശതമാനത്തോളം മഴമൂലം നശിച്ചു.
കൂമ്പില്‍ വെള്ളം തങ്ങിയും തോട്ടങ്ങള്‍ തന്നെ പ്രളയ ജലത്തില്‍ മുങ്ങിയും ആയിരക്കണക്കിന്‌ ഏക്കര്‍ പൈനാപ്പിള്‍ കൃഷിയാണ്‌ നശിച്ചത്‌. കേരളത്തില്‍ ആകെ 40000 ഏക്കറിലേറെ പൈനാപ്പിള്‍ കൃഷിയുണ്ടെന്നാണ്‌ കണക്ക്‌. റമദാന്‍ സീസണില്‍ പോലും മികച്ച വില ലഭിക്കാതെ കഷ്‌ടപ്പെട്ട കര്‍ഷകന്‌ പ്രളയം ഇരുട്ടടിയായി. ഇന്നലെ വാഴക്കുളം മാര്‍ക്കറ്റില്‍ പച്ചക്കും പഴത്തിനും കിലോക്ക്‌ 17 രൂപയായിരുന്നു ഏകദേശ വില. 22 രൂപയെങ്കിലും അടിസ്‌ഥാന വില ലഭിച്ചെങ്കില്‍ മാത്രമേ കൃഷി മുന്നോട്ടു കൊണ്ട്‌ പോകാന്‍ കഴിയൂ എന്ന്‌ കര്‍ഷകര്‍ പറയുന്നു.
വെള്ളത്തില്‍ ചീര്‍ത്ത പൈനാപ്പിള്‍ ഉത്തരേന്ത്യന്‍ മാര്‍ക്കറ്റുകളില്‍ എത്തുമ്പോള്‍ തന്നെ രണ്ടോ മൂന്നോ ദിവസത്തിലേറെ സൂക്ഷിക്കാന്‍ കഴിയില്ലെന്നതിനാല്‍ അവിടുത്തെ വ്യാപാരികളും വാങ്ങാന്‍ മടിച്ചു. വാഴക്കുളത്തുനിന്ന്‌ കയറ്റിവിട്ടിരുന്ന ലോഡുകളുടെ പണം നല്‍കാന്‍ പോലും ഉത്തരേന്ത്യന്‍ വ്യാപാരികള്‍ വിമുഖത കാണിക്കുന്നതിനാല്‍ ഇവിടെയുള്ള വ്യാപാരികളും പ്രതിസന്ധിയിലാണ്‌. മിക്ക കര്‍ഷകരും ബാങ്ക്‌ വായ്‌പയെടുത്ത്‌ പാട്ടം നല്‍കി കൃഷി ചെയ്യുന്നവരാണ്‌.
വായ്‌പകളുടെ പലിശ എഴുതിത്തള്ളുകയും വായ്‌പകള്‍ അടുത്ത അഞ്ചു വര്‍ഷത്തേക്ക്‌ പുനഃക്രമീകരിക്കണമെന്നുമാവശ്യപ്പെട്ട്‌ പൈനാപ്പിള്‍ ഫാര്‍മേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തില്‍ കൃഷി വകുപ്പ്‌ മന്ത്രിക്ക്‌ നിവേദനം നല്‍കി.
നേരത്തെ വാഴക്കുളം അഗ്രോ ആന്‍ഡ്‌ ഫ്രൂട്ട്‌ പ്രോസസിങ്‌ കമ്പനി വിലയിടിവിന്റെ സമയത്ത്‌ സംഭരണം തുടങ്ങിയെങ്കിലും ഉദ്ദേശം 150 ടണ്‍ സംഭരിച്ച ശേഷം നിറുത്തിവയ്‌ക്കുകയായിരുന്നു.

Ads by Google
Advertisement
Wednesday 29 Aug 2018 12.32 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW