Saturday, November 17, 2018 Last Updated 57 Min 46 Sec ago English Edition
Todays E paper
Ads by Google
Wednesday 29 Aug 2018 12.32 AM

സ്‌കൂളുകള്‍ ഇന്ന്‌ തുറക്കും; ജില്ല സജ്‌ജം

കൊച്ചി: പ്രളയ ദുരിതത്തിനൊടുവില്‍ ജില്ലയിലെ ഭൂരിപക്ഷം സ്‌കൂളുകളും ഇന്നു തുറക്കും. സാങ്കേതിക കാരണങ്ങളാല്‍ ഏഴ്‌ സ്‌കൂളുകളുടെ പ്രവര്‍ത്തനം 31നെ ആരംഭിക്കു. പൊതുവില്‍ എല്ലാ സ്‌കൂളുകളും പ്രവര്‍ത്തന സജ്‌ജമായതായി വിദ്യാഭ്യാസ വകുപ്പ്‌ അറിയിച്ചു.
മൂവാറ്റുപുഴ മുളവൂര്‍ ഗവ.എല്‍.പി സ്‌കൂള്‍, പാനായിക്കുളം ലിറ്റില്‍ ഫ്‌ളവര്‍ എല്‍.പി സ്‌കൂള്‍, ഏഴിക്കര ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, ഏഴിക്കര ഗവ. എല്‍.പി സ്‌കൂള്‍, കെടാമംഗലം ഗവ.എല്‍.പി സ്‌കൂള്‍, നന്ത്യാട്ടുകുന്നം ഗവ.എല്‍.പി. സ്‌കൂള്‍, കുന്നുകര ഗവ. ജൂനിയര്‍ ബേസിക്‌ സ്‌കൂള്‍ എന്നീ വിദ്യാലയങ്ങള്‍ക്കാണ്‌ അവധി നീട്ടിനല്‍കിയത്‌. രണ്ടുദിവസത്തിന്‌ ശേഷം വെള്ളിയാഴ്‌ച ഈ സ്‌കൂളുകളും തുറക്കും. പ്രളയം നാശം വിതച്ചതില്‍ ജില്ലയിലെ നിരവധി സ്‌കൂളുകളും ഉള്‍പ്പെട്ടിരുന്നു. ശേഷിച്ചവയില്‍ ഭൂരിപക്ഷവും ദുരിതാശ്വാസ ക്യാമ്പുകള്‍ക്കായി തുറന്നു നല്‍കി. പ്രളയ നാളുകളില്‍ ജില്ലയിലെ പതിനായിരങ്ങള്‍ അന്തിയുറങ്ങിയത്‌ സ്‌കൂളുകളിലായിരുന്നു.
വെള്ളം കയറിയ സ്‌കൂളുകളില്‍ യുദ്ധകാലാടിസ്‌ഥാനത്തിലാണ്‌ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്‌. അതാത്‌ സ്‌കൂളിലെ അധ്യാപകര്‍ക്ക്‌ പുറമെ അധ്യാപക സംഘടന പ്രതിനിധികളും രക്ഷിതാക്കളും നാട്ടുകാരും ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാതി. പ്രളയത്തില്‍ മുങ്ങിയ സ്‌കൂളുകള്‍ക്ക്‌ പുറമെ ക്യാമ്പുകളായി പ്രവര്‍ത്തിച്ചവയും ശുചീരിച്ചു. ക്ലാസ്‌മുറികള്‍ക്കു പുറമെ ശുചിമുറികളും പരിസരവും കിണറുകളും വൃത്തിയാക്കുക എന്ന ഭാരിച്ച ഉത്തരവാദിത്വവും കൂട്ടായ്‌മയിലൂടെ നിര്‍വഹിക്കുകയായിരുന്നു.
ജില്ലയില്‍ 117 സ്‌കൂളുകളാണ്‌ പ്രളയത്തിന്‌ ഇരയായത്‌. 80 ഓളം സ്‌കൂളുകളെ വെളളപൊക്കം ഗുരുതരമായി ബാധിച്ചു. പ്രളയത്തില്‍ മുങ്ങിയ സ്‌കൂള്‍ കെട്ടിടങ്ങളുടെ ബലക്ഷയ പരിശോധനയും പൂര്‍ത്തിയാക്കി. എവിടെയും ഗൗരവകരമായ നാശമില്ലന്ന്‌ ഉദ്യോഗസ്‌ഥര്‍ വ്യക്‌തമാക്കി.
തദ്ദേശഭരണ സ്‌ഥാപനങ്ങളിലെ എഞ്ചിനിയമാരുടെ നേതൃത്വത്തിലാണ്‌ കെട്ടിട ബലക്ഷയ പരിശോധന നടന്നത്‌. കുടിവെള്ള സൗകര്യം, ശുചിമുറികളുടെ ഉപയോഗയോഗ്യം, പരിസരപ്രദേശങ്ങളിലെ മാലിന്യ പ്രശ്‌നം എന്നിവയും പരിശോധനാ വിധേയമാക്കി.
ചില സ്‌കൂളുകളില്‍ താല്‍ക്കാലികമായി കുടിവെള്ള ക്രമീകരണം ഒരുക്കേണ്ടതുണ്ട്‌. കെട്ടിടങ്ങള്‍ക്ക്‌ ബലക്ഷയമില്ലന്ന്‌ കണ്ടെത്തിയെങ്കിലും വെള്ളംകയറിയ സ്‌കൂളുകളിലെ ലാബുകളുടെ സ്‌ഥിതി സംബന്ധിച്ച ചിത്രം വ്യക്‌തമല്ല.
വയറിംഗ്‌ അടക്കമുള്ളവക്ക്‌ തകരാര്‍ സംഭവിച്ചിട്ടുേേണ്ടാ എന്നും വരും ദിവസങ്ങളിലെ വ്യക്‌തമാകു. അധ്യായനം ആരംഭിച്ച്‌ ലാബും ലൈബ്രറികളും എല്ലാം വിദ്യാര്‍ഥികള്‍ ഉപയോഗിച്ച്‌ തുടങ്ങുന്നതോടെ മാത്രമേ അത്തരം തകരാറുകള്‍ കണ്ടെത്താന്‍ കഴിയു. വെള്ളംകയറിയ സ്‌കൂളുകളിലെ രജിസ്‌റ്റര്‍ അടക്കമുള്ള രേഖകള്‍ നനഞ്ഞ്‌ കുതിര്‍ന്ന നിലയിലാണ്‌.
ഇവ ഉണക്കി എടുക്കുന്നതിനുള്ള പ്രവര്‍ത്തനം രണ്ടുദിവസമായി നടന്നുവരുന്നു. എന്തായാലും ജില്ലയിലെ മുഴുവന്‍ സ്‌കൂളുകളും പ്രവര്‍ത്തന സജ്‌ജമാണന്ന വിലയിരുത്തലിലാണ്‌ ജില്ലയിലെ വിദ്യാഭ്യാസ വകുപ്പ്‌.

Ads by Google
Advertisement
Wednesday 29 Aug 2018 12.32 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW