Saturday, April 20, 2019 Last Updated 14 Min 8 Sec ago English Edition
Todays E paper
Ads by Google
Wednesday 29 Aug 2018 12.31 AM

വീട്‌ ഇടിഞ്ഞുവീണു; കിടപ്പാടമില്ലാതെ രമണിയും കുടുംബവും

uploads/news/2018/08/244012/4.jpg

ആലപ്പുഴ: വെള്ളം കയറിയ വീട്‌ ഇടിഞ്ഞു വീണു. കിടപ്പാടമില്ലാതായതിന്റെ വേദനയില്‍ രമണിയും കുടുംബവും. ആലപ്പുഴ ചുങ്കം പള്ളാത്തുരുത്തി മടയ്‌ക്കല്‍ വയോധികയായ രമണിയും കുടുംബവും താസിച്ചിരുന്ന വീടിന്റെ മുന്‍ഭാഗമാണു തകര്‍ന്നു വീണത്‌.
വെള്ളം ഇറങ്ങിയതിനെത്തുടര്‍ന്ന്‌ വീട്ടുകാര്‍ കഴിഞ്ഞദിവസം വൃത്തിയാക്കാന്‍ എത്തിയപ്പോഴായിരുന്നു സംഭവം. ആളപായമില്ല. രമണിയുടെ മകന്‍ ബാബു ആറു വര്‍ഷം മുമ്പ്‌ മരണമടഞ്ഞിരുന്നു. ബാബുവിന്റെ ഭാര്യ ബിജിമോള്‍, മക്കള്‍ വിദ്യാര്‍ഥികളായ അശ്വതി, ആതിര എന്നിവരാണ്‌ ഈ വീട്ടില്‍ താമസിച്ചിരുന്നത്‌.
ആലപ്പുഴയിലെ അണ്‍ എയ്‌ഡഡ്‌ സ്‌കൂളില്‍ ബിജിമോള്‍ക്ക്‌ തൂപ്പുജോലിചെയ്‌ത്‌ കിട്ടുന്ന വരുമാനം കൊണ്ടാണ്‌ ഈ കുടുംബം ജീവിച്ചിരുന്നത്‌. വെള്ളപ്പൊക്കത്തെ തുടര്‍ന്ന്‌ കുടുംബാംഗങ്ങളെല്ലാരും ദുരിതാശ്വാസ ക്യാമ്പിലായിരുന്നു. കിടപ്പാടം ഇല്ലാതായതോടെ എന്തുചെയ്യുമെന്ന സങ്കടത്തിലാണ്‌ ആണ്‍തുണയില്ലാത്ത ഈ കുടുംബം.

Advertisement
Wednesday 29 Aug 2018 12.31 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW