Friday, September 14, 2018 Last Updated 2 Min 4 Sec ago English Edition
Todays E paper
Ads by Google
Wednesday 29 Aug 2018 12.31 AM

മഹാശുചീകരണത്തിന്‌ സാങ്കേതിക വിദഗ്‌ധരുടെ സംഘവും

uploads/news/2018/08/244010/2.jpg

ആലപ്പുഴ: കുട്ടനാട്ടില്‍ സാങ്കേതിക വിദഗ്‌ധരുടെ സംഘവും ശുചീകരണത്തിനിറങ്ങി. കെട്ടിട നിര്‍മാണ രംഗത്തെ വിദഗ്‌ധര്‍ക്കുപുറമേ ഐ.ടി. വിദഗ്‌ധര്‍, ഇലക്‌ടീഷ്യന്മാര്‍, രണ്ടായിരത്തോളം എന്‍ജിനീയര്‍മാര്‍ എന്നിവരും പ്രവര്‍ത്തന നിരതരായി രംഗത്തുണ്ട്‌.
എല്‍.എസ്‌.ജി.ഡിയുടെ മാത്രം 450 എന്‍ജിനിയര്‍മാരും ശുചീകരണത്തില്‍ പങ്കാളികളായി. ഇവര്‍ക്കു പുറമേ ഇലക്‌ട്രീഷ്യന്മാരായ വിദ്യാര്‍ഥികളുടെ സംഘവും കുട്ടനാട്ടിലുണ്ട്‌.
പുന്നപ്ര എന്‍ജിനീയറിങ്‌ കോളജില്‍നിന്ന്‌ ഇരുപതോളം വിദ്യാര്‍ഥികള്‍ വെള്ളത്തില്‍ മുങ്ങിപ്പോയ വീടുകളിലെ വയറിങ്‌ പരിശോധനയ്‌ക്കിറങ്ങി. ഇവരെ കെ.എസ്‌.ഇ.ബിയാണ്‌ കൊണ്ടുവന്നിരിക്കുന്നത്‌. ഇലക്‌ട്രോണിക്‌ ആന്‍ഡ്‌ ഇലക്‌ട്രിക്‌ വിഭാഗം ബി.ടെക്‌ വിദ്യാര്‍ഥികളാണ്‌ ഇവര്‍. വീടുകളിലെ കണക്‌ഷനും മറ്റും പരിശോധിക്കാനാണ്‌ ഇവരുടെ സേവനം വിനിയോഗിക്കുന്നത്‌.
പൊതുമരാമത്തിന്റേയും എല്‍.എസ്‌.ജി.ഡിയുടേയും എന്‍ജിനീയര്‍മാര്‍ വീടുകളിലെ കെട്ടുറപ്പും പരിശോധിക്കുന്നുണ്ട്‌.

Ads by Google
Advertisement
Wednesday 29 Aug 2018 12.31 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW