Wednesday, November 14, 2018 Last Updated 2 Min 5 Sec ago English Edition
Todays E paper
Ads by Google
Wednesday 29 Aug 2018 12.31 AM

ഞാനുണ്ട്‌ നിങ്ങളുടെ കൂടെ: രാഹുല്‍

uploads/news/2018/08/244009/1.jpg

ആലപ്പുഴ: ദുരിതമനുഭവിക്കുന്നവരുടെ കൂടെയാണ്‌ ഞാനെന്നും.. രാഹുല്‍ ഗാന്ധി പറഞ്ഞു. പ്രളയ ദുരിതബാധിതരെ ആശ്വാസപ്പിക്കാനെത്തിയ കോണ്‍ഗ്രസ്‌ അധ്യക്ഷന്‍ രാഹുല്‍ഗാന്ധി ചെങ്ങന്നൂരും ആലപ്പുഴയും സന്ദര്‍ശിച്ചു.
പ്രളയക്കെടുതിയില്‍പെട്ട്‌ സര്‍വവും നഷ്‌ടപ്പെട്ട്‌ ആലപ്പുഴ ലിയോതേര്‍ട്ടീന്ത്‌ സ്‌കൂളില്‍ കഴിയുന്ന ദുരിതബാധിതരെ സന്ദര്‍ശിച്ച്‌ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചായിരുന്നു രാഹുലിന്റെ ആശ്വാസ വാക്കുകള്‍. നിങ്ങളുടെ വീടുകള്‍ ഉള്‍പ്പടെ സര്‍വതും നഷ്‌ടപ്പെട്ടു. പാര്‍ട്ടി അധികാരത്തിലിരിക്കുമ്പോള്‍ ചെയ്യാന്‍ കഴിയുന്ന സഹായങ്ങളൊന്നും ഇപ്പോള്‍ വാഗ്‌ദാനം ചെയ്യാന്‍ സാധിക്കില്ല. എന്നാല്‍ താനുള്‍പ്പടെയുളള ഇന്ത്യയിലെ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകരെല്ലാം ദുരിതമനുഭവിക്കുന്നവര്‍ക്കായി സഹായം ചെയ്യാന്‍ തയാറാണ്‌. ജാതി മത രാഷ്‌ട്രീയത്തിനതീതമായി സാഹോദര്യം മുറുകെ പിടിച്ച്‌ ഈ പ്രളയകാലത്തും നിങ്ങള്‍ കാണിച്ച മനോധൈര്യത്തില്‍ അഭിമാനം കൊള്ളുന്നതായി രാഹുല്‍ പറഞ്ഞു. യുവ സന്നദ്ധപ്രവര്‍ത്തകരെ അഭിനന്ദിക്കാനും അദ്ദേഹം മറന്നില്ല. സ്‌കൂളില്‍ രാഹുല്‍ഗാന്ധിക്കു സംസാരിക്കാനായി പ്രത്യേകം വേദി ഒരുക്കിയിരുന്നെങ്കിലും ഇവിടെ ഇരിക്കാതെ ദുരിതബാധിതര്‍ക്കിടയിലേയ്‌ക്ക്‌ ഇറങ്ങിച്ചെന്നാണ്‌ അദ്ദേഹം സംവദിച്ചത്‌. ദുരിതാശ്വാസ ക്യാമ്പിലെ മങ്കൊമ്പ്‌ സ്വദേശി രവീന്ദ്രനോടും ഭാര്യയോടും വിശേഷങ്ങള്‍ തിരക്കി.
മികച്ച രീതിയില്‍ ക്യാമ്പ്‌ നടത്തുന്ന സ്‌കൂളിനെ അഭിനന്ദിച്ചു. കെ.പി.സി.സി. പ്രസിഡന്റ്‌ എം.എം. ഹസന്‍, പ്രതിപക്ഷ നേതാവ്‌ രമേശ്‌് ചെന്നിത്തല, എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി ഉമ്മന്‍ചാണ്ടി, കോണ്‍ഗ്രസ്‌ വര്‍ക്കിംഗ്‌ കമ്മിറ്റി അംഗം കെ.സി വേണുഗോപാല്‍ എം.പി, ഡി.സി.സി. പ്രസിഡന്റ്‌ എം.ലിജു, മുന്‍ എം.എല്‍.എമാരായ എ.എ ഷുക്കൂര്‍, ഡി.സുഗതന്‍, കെ.പി.സി.സി, ഡി.സി.സി ഭാരവാഹികള്‍ തുടങ്ങി നിരവധി പേര്‍ രാഹുല്‍ഗാന്ധിക്കൊപ്പമുണ്ടായിരുന്നു.

Ads by Google
Advertisement
Wednesday 29 Aug 2018 12.31 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW