Friday, November 16, 2018 Last Updated 3 Min 5 Sec ago English Edition
Todays E paper
Ads by Google
Wednesday 29 Aug 2018 12.30 AM

സി.പി.എമ്മിന്റെ നേതൃത്വത്തില്‍ ശുചീകരണം തുടങ്ങി

ആലപ്പുഴ: സംസ്‌ഥാന സര്‍ക്കാരിന്റേയും തദ്ദേശ സ്‌ഥാപനങ്ങളുടേയും നേതൃത്വത്തില്‍ കുട്ടനാട്ടിലെയും അപ്പര്‍കുട്ടനാട്ടിലെയും വെള്ളമിറങ്ങിയ പഞ്ചായത്തുകളില്‍ ഇന്നലെ നടന്ന ശുചീകരണ പ്രവര്‍ത്തനത്തില്‍ 10281 സി.പി.എം. വാളന്റിയര്‍മാര്‍ പങ്കെടുത്തു.
5211 വീടുകളും പുളിങ്കുന്ന്‌ താലൂക്ക്‌ ആശുപത്രി ഉള്‍പ്പടെ 12 ആശുപത്രികളും 38 സ്‌കൂളുകളും 23 അംഗന്‍വാടികളും പള്ളികളും ക്ഷേത്രങ്ങളുമടക്കമുള്ള പ്രധാനപ്പെട്ട ആരാധാനാലയങ്ങളും എട്ടു റോഡുകളും ശുചീകരിച്ചു.
സി.പി.എം. പോളിറ്റ്‌ബ്യൂറോ അംഗം എസ്‌. രാമചന്ദ്രന്‍പിള്ള തകഴിയില്‍ ഉദ്‌ഘാടനം ചെയ്‌തു. സംസ്‌ഥാന സെക്രട്ടേറിയറ്റംഗം കെ.എന്‍. ബാലഗോപാല്‍, ജില്ലാ സെക്രട്ടറി ആര്‍. നാസര്‍, ജില്ലാ സെക്രട്ടറിയേറ്റംഗമായ കെ.എച്ച്‌. ബാബുജാന്‍, പ്രതിഭാഹരി എം.എല്‍.എ. എന്നിവര്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കി. ഇന്നും നാളെയും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ തുടരുമെന്ന്‌ ജില്ലാ സെക്രട്ടറി ആര്‍. നാസര്‍ അറിയിച്ചു.

Ads by Google
Advertisement
Wednesday 29 Aug 2018 12.30 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW