Friday, September 14, 2018 Last Updated 4 Min 41 Sec ago English Edition
Todays E paper
Ads by Google
Wednesday 29 Aug 2018 12.30 AM

സന്നദ്ധപ്രവര്‍ത്തകര്‍ക്ക്‌ രക്ഷയൊരുക്കി ലൈഫ്‌ ഗാര്‍ഡുകള്‍

കുട്ടനാട്‌: കുട്ടനാട്ടിലെ വീടുകള്‍ വാസയോഗ്യമാക്കാന്‍ ഇറങ്ങിയ ആയിരങ്ങള്‍ക്ക്‌ രക്ഷയേകി ടൂറിസം വകുപ്പിന്റെ 33 ലൈഫ്‌ ഗാര്‍ഡുകള്‍.
വെള്ളം കയറിയ പ്രദേശങ്ങള്‍ ശുചിയാക്കാന്‍ ഇറങ്ങിയിരിക്കുന്ന സന്നദ്ധ പ്രവര്‍ത്തകരുടെ ജീവനു സുരക്ഷയേകുക എന്ന ലക്ഷ്യത്തോടെയാണ്‌ ഇവരുടെ സേവനം. എറണാകുളത്തുനിന്നുള്ള 24 പേരും ആലപ്പുഴയില്‍ നിന്നുള്ള ഒമ്പതുപേരും അടങ്ങുന്ന സംഘം മൂന്നു ദിവസത്തേക്ക്‌ ഇനി കുട്ടനാട്ടില്‍ ഉണ്ടാകും. രാവിലെ എട്ടുമുതല്‍ ഇവരുടെ സേവനം തുടങ്ങും.
ക്യാമ്പുകളിലേക്കും സന്നദ്ധ പ്രവര്‍ത്തകര്‍ക്കുമായി പാക്കറ്റ്‌ വെള്ളവും അഞ്ചു ജയിലുകളിലെ ഭക്ഷണവും ഇവര്‍തന്നെയാണ്‌ എത്തിക്കുന്നത്‌.
സ്വന്തം വീട്ടില്‍ വെള്ളം കയറി സാധനങ്ങള്‍ എല്ലാം നശിച്ചപ്പോഴും അതൊന്നും വകവയ്‌ക്കാതെ ഔദ്യോഗികമല്ലാതെനൂറുകണക്കിന്‌ ആളുകളെ രക്ഷപ്പെടുത്തിയ കഥ പറയാനുണ്ട്‌ ഓരോരുത്തര്‍ക്കും. തോട്ടപ്പള്ളി സ്വദേശിയായ പി.കെ. വിനോദ്‌ എടത്വാ, തകഴി, തലവടി തുടങ്ങിയ ഭാഗങ്ങളിലെ അഞ്ഞൂറോളം പേരെയാണു രക്ഷപ്പെടുത്തിയത്‌.
രണ്ടുവര്‍ഷം മുന്‍പ്‌ ഫോര്‍ട്ട്‌ കൊച്ചിയില്‍ നടന്ന ബോട്ടപകടത്തില്‍ 26 പേരെ രക്ഷപെടുത്തിയ ലൈഫ്‌ ഗാര്‍ഡാണു വിനോദ്‌. ഇതിന്‌ സംസ്‌ഥാന സര്‍ക്കാര്‍ പ്രശംസപത്രം നല്‍കി ആദരിക്കുകയും ചെയ്‌തു.
ചെറായി ബീച്ചില്‍ ലൈഫ്‌ ഗാര്‍ഡായി ജോലി ചെയ്യുന്ന പി.കെ. സാജന്‌ പ്രളയത്തില്‍ സ്വന്തം വീട്ടിലെ എല്ലാ വസ്‌തുക്കളും നഷ്‌ടപ്പെട്ടിരുന്നു. പ്രളയത്തില്‍ പൂര്‍ണമായും മുങ്ങിയ എറണാകുളം ചേന്ദമംഗലത്തായിരുന്നു സാജന്റെ രക്ഷാപ്രവര്‍ത്തനം.
മൂന്നു ഗര്‍ഭിണികളെ രക്ഷപ്പെടുത്തിയതും ഡയാലിസിസിനായി രോഗിയെ കൊണ്ടുപോയതും എല്ലാം സാജന്‍ ഓര്‍ത്തെടുത്തു.
വരും ദിവസങ്ങളിലും അപകടമൊന്നുമുണ്ടാകാതെ ജനങ്ങളുടെ ജീവന്‌ സുരക്ഷയേകാനാണ്‌ ഇവരുടെ തീരുമാനം.

Ads by Google
Advertisement
Wednesday 29 Aug 2018 12.30 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW