Monday, November 19, 2018 Last Updated 0 Min 13 Sec ago English Edition
Todays E paper
Ads by Google
Wednesday 29 Aug 2018 12.30 AM

സ്‌കൂളുകള്‍ ഇന്നു തുറക്കും: 50000 നോട്ടുബുക്കുകള്‍ നല്‍കും

ആലപ്പുഴ: നീണ്ട പ്രളയകാലത്തിനും ഓണാവധിക്കും ശേഷം ജില്ലയിലെ 551 സ്‌കൂളുകള്‍ ഇന്നു തുറക്കും. ആകെയുള്ള 771 സ്‌കൂളുകളില്‍ 217 എണ്ണമൊഴികെയുള്ളവയാണിവ. ഇപ്പോഴും വെള്ളം കയറിക്കിടക്കുന്ന 217 സ്‌കൂളും സെപ്‌തംബര്‍ മൂന്നിനു തുറക്കാനാണു ലക്ഷ്യമിടുന്നതെന്നു വിദ്യാഭ്യാസ ഉപഡയറക്‌ടറുടെ ചുമതലയുള്ള കെ.സി. ജയകുമാര്‍ അറിയിച്ചു.
പുസ്‌തകങ്ങള്‍ പ്രളയത്തില്‍ നഷ്‌ടപ്പെട്ടതു കണക്കിലെടുത്ത്‌ ഇന്നുമുതല്‍ നോട്ടുപുസ്‌തകങ്ങള്‍ നല്‍കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ട്‌. മഹീന്ദ്ര കമ്പനി നല്‍കിയ അരലക്ഷം നോട്ടുപുസ്‌തകങ്ങള്‍ ഇതിനകം ഉപഡയറക്‌ടര്‍ കാര്യാലയത്തില്‍ എത്തിച്ചിട്ടുണ്ട്‌. 30ന്‌ മറ്റൊരു 10000 നോട്ടുപുസ്‌തകം കൂടിയെത്തും. സ്‌കൂള്‍ തുറന്നാലേ പാഠപുസ്‌തകങ്ങള്‍ നഷ്‌ടപ്പെട്ടവയുടെ കണക്ക്‌ ശേഖരിക്കാനാകൂ. ഇന്നു തന്നെ ഇതിന്റെ കണക്കെടുപ്പ്‌ നടത്തി ഉടന്‍ പാഠപുസ്‌തകവും ലഭ്യമാക്കാനാണ്‌ ഡി.പി.ഐ. കെ.വി. മോഹന്‍കുമാര്‍ നിര്‍ദേശിച്ചിരിക്കുന്നത്‌.
കഴിഞ്ഞ രണ്ടുദിവസം ഡി.പി.ഐയും അധ്യാപകരും അനധ്യാപകരും അടങ്ങിയ വലിയൊരു സംഘം സ്‌കൂളുകള്‍ ശുചിയാക്കാന്‍ പ്രയത്‌നിച്ചിരുന്നു.
119 സ്‌കൂളുകളാണ്‌ അവര്‍ ഇത്തരത്തില്‍ വൃത്തിയാക്കിയത്‌. ഇന്നലെ റയില്‍വേയുടെ മുന്നൂറംഗ സംഘം മാവേലിക്കര, ഹരിപ്പാട്‌ കേന്ദ്രീകരിച്ച്‌ സ്‌കൂള്‍ ശുചീകരണത്തിനെത്തിയിരുന്നു.

Ads by Google
Advertisement
Wednesday 29 Aug 2018 12.30 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW