Friday, September 14, 2018 Last Updated 1 Min 1 Sec ago English Edition
Todays E paper
Ads by Google
Tuesday 28 Aug 2018 12.49 AM

ക്ഷീരകര്‍ഷകര്‍ക്ക്‌ നഷ്‌ടപരിഹാരം വേഗത്തില്‍ കൊടുത്തുതീര്‍ക്കും: മന്ത്രി കെ.രാജു

uploads/news/2018/08/243894/4.jpg

കോട്ടയം: പ്രളയക്കെടുതിയില്‍ വളര്‍ത്തുമൃഗങ്ങള്‍ നഷ്‌ടപ്പെട്ട എല്ലാ ക്ഷീരകര്‍ഷകര്‍ക്കും അര്‍ഹമായ നഷ്‌ടപരിഹാരം വേഗത്തില്‍ കൊടുത്തു തീര്‍ക്കുമെന്നു മന്ത്രി കെ.രാജു പറഞ്ഞു. ക്ഷീരമേഖലക്കൊരു കൈത്താങ്ങ്‌ എന്ന പരിപാടിയില്‍ പ്രളയ ദുരിതാശ്വാസമായി ക്ഷീര കര്‍ഷകര്‍ക്ക്‌ കാലിത്തീറ്റ, ചോളം, വൈക്കോല്‍ വിതരണം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പശുക്കളോ എരുമയോ ചത്തുപോവുകയോ ഒഴുകി പോവുകയോ ചെയ്‌ത കര്‍ഷകര്‍ക്ക്‌ 30,000 രൂപ നഷ്‌ടപരിഹാരം നല്‍കും. പോത്ത്‌, കാള എന്നിവയെ നഷ്‌ടമായവര്‍ക്ക്‌ 25,000 രൂപയും കിടാരികളെ നഷ്‌ടമായവര്‍ക്ക്‌ 16,000 രൂപയും ആടിനെ നഷ്‌ടമായവര്‍ക്ക്‌ 3,000 രൂപയും നഷ്‌ടപരിഹാരം നല്‍കും.
വൈക്കം താലൂക്കിലെ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക്‌ സൗജന്യമായി പാല്‍ വിതരണം ചെയ്യുന്ന പദ്ധതിയുടെ ഉദ്‌ഘാടനവും മന്ത്രി നിര്‍വഹിച്ചു. സി.കെ ആശ എം.എല്‍.എ അധ്യക്ഷയായിരുന്നു.
തൊഴുത്ത്‌ നഷ്‌ടപ്പെട്ട കര്‍ഷകര്‍ക്കും ക്ഷീരസംഘങ്ങള്‍ക്കും ധനസഹായം നല്‍കും. ജില്ലയിലെ പ്രളയം ഏറ്റവും കൂടുതല്‍ ബാധിച്ച ചങ്ങനാശേരി, പള്ളം, കടുത്തുരുത്തി, വൈക്കം, ഏറ്റുമാനൂര്‍ എന്നീ ബ്ലോക്കുകളിലെ 63 ക്ഷീരസംഘങ്ങള്‍ക്കാണ്‌ കാലിത്തീറ്റ, ചോളം, വൈക്കോല്‍ എന്നിവ വിതരണം ചെയ്യുന്നത്‌.

Ads by Google
Advertisement
Tuesday 28 Aug 2018 12.49 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW