Wednesday, November 21, 2018 Last Updated 9 Min 35 Sec ago English Edition
Todays E paper
Ads by Google
Tuesday 28 Aug 2018 12.49 AM

മാലിന്യങ്ങള്‍ കെട്ടിക്കിടന്ന്‌ ചീഞ്ഞഴുകുന്നു

uploads/news/2018/08/243893/3.jpg

മുളക്കുളം: തോട്ടില്‍ മാലിന്യങ്ങള്‍ കെട്ടിക്കിടന്ന്‌ ചീഞ്ഞഴുകുന്നു. പകര്‍ച്ചവ്യാധികള്‍ പടരാന്‍ സാധ്യതയെന്നു നാട്ടുകാര്‍. നിരവധി തവണ അധികൃതരെ വിവരം അറിയിച്ചിട്ടും നടപടിയായില്ല. മുളക്കുളം മണപ്പുഴപ്പാലത്തിനു താഴെയാണ്‌ മാലിന്യങ്ങള്‍ കെട്ടിക്കിടക്കുന്നത്‌.
വ്യക്‌തിയുടെ പുരയിടത്തിലെ മരം മിറഞ്ഞുവീണതായാണ്‌ തോട്ടില്‍ മാലിന്യങ്ങള്‍ കെട്ടിക്കിടക്കാന്‍ കാരണം. മൂവാറ്റുപുഴയാര്‍ കരകവിഞ്ഞു ഒഴുകിക്കയറിയ വെള്ളം തിരിച്ചു ഒഴുകിപ്പോകുന്ന തോടാണിത്‌. വെള്ളപ്പൊക്കത്തില്‍ കയറിവന്ന കന്നുകാലികളുടെ മൃതശരീരം എന്നിവയുള്‍പ്പെടെയുള്ള മാലിന്യങ്ങളാണ്‌ ഇവിടെ കെട്ടിക്കിടക്കുന്നത്‌. എത്രയും വേഗം മാലിന്യങ്ങള്‍ നീക്കം ചെയ്യാന്‍ വേണ്ട നടപടിയെടുക്കണമെന്ന്‌ നാട്ടുകാര്‍ ആവശ്യപ്പെടുന്നു.

Ads by Google
Advertisement
Tuesday 28 Aug 2018 12.49 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW