Sunday, November 18, 2018 Last Updated 21 Min 26 Sec ago English Edition
Todays E paper
Ads by Google
Tuesday 28 Aug 2018 12.49 AM

നദീപുനര്‍സംയോജന പദ്ധതി; 2000 ഏക്കറില്‍ നെല്‍ക്കൃഷിയിറക്കും

uploads/news/2018/08/243891/1.jpg

കോട്ടയം: മീനച്ചിലാര്‍ - മീന്തറയാര്‍ - കൊടുരാര്‍ പുനര്‍ സംയോജന പദ്ധതികള്‍ ഒന്നാം വര്‍ഷത്തിലേക്കെത്തുമ്പോള്‍, ഈ വര്‍ഷം സംഘാടകര്‍ ലക്ഷ്യമിടുന്നത്‌ 2000 ഏക്കറില്‍ നെല്‍കൃഷി.
കൊടുരാറിന്റെ തീരത്തായി 2000 ഏക്കറിലെ തരിശു നിലത്തു കൃഷിയിറക്കാനാണ്‌ സംഘാടകര്‍ പദ്ധതിയിടുന്നത്‌. കാല്‍നൂറ്റാണ്ടിലേറെയായി കൃഷിയിറക്കാതെ തരിശുകിടക്കുന്ന പാടശേഖരങ്ങളിലാകും ഇത്തവണ പുതുതായി കൃഷിയിറക്കുക.
കഴിഞ്ഞ വര്‍ഷം ഓഗസ്‌റ്റ്‌ 28നാണ്‌ നദീസംയോജന പദ്ധതികള്‍ക്ക്‌ ഔദ്യോഗികായി തുടക്കമാകുന്നത്‌. പദ്ധതിയുടെ ഭാഗമായി നിരവധി തോടുകള്‍ നവീകരിച്ചു. ഒഴുക്കുനിലച്ചു കിടന്ന തോടുകളിലെ മാലിന്യം നീക്കി ആഴം കൂട്ടുന്ന പദ്ധതിയാണ്‌ ആദ്യം നടപ്പിലാക്കിയത്‌.
മീനച്ചിലാര്‍ - മീന്തറയാര്‍ - കൊടുരാര്‍ എന്നിങ്ങനെ മൂന്നു ആറുകളുടെ നീളം വെറും 110 കിലോമീറ്റര്‍ മാത്രമാണെങ്കിലും കൈവഴികളായ തോടുകള്‍ കൂടി ചേരുമ്പോള്‍ മൂവായിരം കിലോമീറ്ററുകളാകും. ഈ കൈവഴികളില്‍ ഏറിയ പങ്കും മാലിന്യം നിറഞ്ഞു കിടക്കുകയായിരുന്നു.
തോടുകള്‍ വൃത്തിയാക്കി ആദ്യ വര്‍ഷം അയര്‍ക്കുന്നം, മണര്‍കാട്‌, വിജയപുരം പഞ്ചായത്തുകളിലായി 1200 ഏക്കറില്‍ നെല്‍കൃഷിയിറക്കിയിരുന്നു. വിളവ്‌ അല്‍പ്പം കുറവായിരുന്നുവെങ്കിലും ഈ വര്‍ഷം മികച്ച വിളവു ലഭിക്കുമെന്നാണു കര്‍ഷകരുടെ പ്രതീക്ഷ. പദ്ധതിയുടെ ഭാഗമായി വികസിപ്പിക്കാനുദേശിച്ച അഞ്ചു ജല ടൂറിസം പദ്ധതികള്‍ തിരുവാര്‍പ്പ്‌ പഞ്ചായത്തിലെ മലരിക്കല്‍, വാകത്താനം പഞ്ചായത്തിലെ പടിയറക്കടവ്‌ ദ്ധതികള്‍ പ്രാവര്‍ത്തികമാക്കിയിരുന്നു.
അവശേഷിക്കുന്ന മൂന്നെണ്ണം ഈ വര്‍ഷം പ്രയോജനപ്രദമാക്കാനാണ്‌ സംഘാടകരുടെ തീരുമാനം. ടൂറിസം പദ്ധതികള്‍ എല്ലാം യാഥാര്‍ഥ്യമാകുന്നതോടെ ജില്ലയ്‌ക്കു വരുമാന നേട്ടവും സംഘാടകര്‍ പ്രതീക്ഷിക്കുന്നു.
പാടശേഖരങ്ങളില്‍ കല്‍ക്കെട്ടിനു പകരം കയര്‍ ഭൂവസ്‌ത്രം ഉപയോഗിച്ചതിനാല്‍ വലിയ സാമ്പത്തിക ബാധ്യത പദ്ധതിയ്‌ക്കുണ്ടായില്ല.
ജില്ലാ പഞ്ചായത്ത്‌, 34 പഞ്ചായത്തുകള്‍, എട്ടു ബ്ലോക്ക്‌ പഞ്ചായത്തുകള്‍, നാലു നഗരസഭകള്‍ എന്നിവ ചേര്‍ന്നു നടത്തിയ മാലിന്യക്കുഴല്‍ സര്‍വേയും ശ്രദ്ധേയമായിരുന്നു. പദ്ധതിയുടെ ഭാവി പരിപാടികളെക്കുറിച്ച്‌ ആലോചിക്കുന്നതിനു ഇന്നു നാലിനു കോട്ടര്‍ അര്‍ബന്‍ സഹകരണ ബാങ്കില്‍ സംഘാടക സമിതി യോഗം ചേരും.

Ads by Google
Advertisement
Tuesday 28 Aug 2018 12.49 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW