Friday, September 14, 2018 Last Updated 3 Min 59 Sec ago English Edition
Todays E paper
Ads by Google
Tuesday 28 Aug 2018 12.49 AM

ടി.എസ്‌ ശ്രീധരന്‍ ഓര്‍മയായി

പാലാ: മീനച്ചില്‍ താലൂക്കിലെ ആദ്യകാല കമ്യൂണിസ്‌റ്റ്‌ പാര്‍ട്ടി പ്രവര്‍ത്തകനും ചെത്തുതൊഴിലാളി യൂണിയന്‍ നേതാവും സിപിഐ എം മുന്‍ കോട്ടയം ജില്ലാ കമ്മിറ്റിയംഗവുമായിരുന്ന ഏഴാച്ചേരി തട്ടാംപറമ്പില്‍ റ്റി.എസ്‌ ശ്രീധരന്‍ (82) ഇനി ഓര്‍മ്മ. ഹൃദയാഘാതത്തെ തുടര്‍ന്ന്‌ ശനിയാഴ്‌ച രാത്രി എട്ടോടെ പാലായിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. പത്ത്‌ വര്‍ഷത്തിലേെറയായി സിഎംപിയില്‍ പ്രവര്‍ത്തിക്കുന്ന ശ്രീധരന്‍ (അരവിന്ദാക്ഷന്‍ വിഭാഗം) കോട്ടയം ജില്ലാ എക്‌സിക്യൂട്ടീവ്‌ അംഗമാണ്‌. സംസ്‌കാരം മതാചാരരഹിതമായി നടത്തി.
കോളേജ്‌ വിദ്യാഭ്യാസത്തിനുശേഷം 1957-ല്‍ ചെത്തുതൊളിലാളികളെ സംഘടിപ്പിച്ച്‌് ട്രേഡ്‌ യൂണിയന്‍ മേഖലയിലൂടെ രാഷ്ര്‌ടീയ രംഗത്ത്‌ എത്തിയ ശ്രീധരന്‍ അവിഭക്‌ത കമ്യൂണിസ്‌റ്റ്‌ പാര്‍ട്ടിയില്‍ അംഗമായി. 1972-73 കാലത്ത്‌ സിപിഎം നേതൃത്വത്തില്‍ നടത്തിയ മിച്ചഭൂമി സമരത്തില്‍ കടുത്തുരുത്തി, മോനിപ്പിള്ളി, നെല്ലാപ്പാറ എന്നിവിടങ്ങളില്‍ പങ്കെടുത്തു. അടിയന്തരാവസ്‌ഥ കാലത്ത്‌ നിരോധനം ലംഘിച്ച്‌ പ്രകടനം നടത്തിയതിന്‌ അറസ്‌റ്റിലായി ജയില്‍വാസം അനുഷ്‌ടിച്ചു.അവിഭക്‌ത കമ്മ്‌്യൂണിസ്‌റ്റ്‌ പാര്‍ട്ടിയുടെ മീനച്ചില്‍ താലൂക്ക്‌ കമ്മിറ്റി അംഗമായിരുന്ന ശ്രീധരന്‍ 1968-69 കാലത്ത്‌ നടന്ന പൂഞ്ഞാര്‍ ചെത്ത്‌ തൊഴിലാളി സമരത്തിന്റെ നേതൃനിര നേതാവായിരുന്നു.സിഎംപിയില്‍ ചേര്‍ന്ന ശ്രീധരന്‍ സിഎംപി (അരവിന്ദാക്ഷന്‍ വിഭാഗം) നേതാവ്‌ എന്ന നിലയില്‍ ഇടതുപക്ഷത്തോടൊപ്പം നിലയുറപ്പിച്ച്‌ പ്രവര്‍ത്തനം തുടര്‍ന്നുവരുന്നതിനിടെയാണ്‌ വിടവാങ്ങിയത്‌.

Ads by Google
Advertisement
Tuesday 28 Aug 2018 12.49 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW