Friday, September 14, 2018 Last Updated 1 Min 1 Sec ago English Edition
Todays E paper
Ads by Google
Tuesday 28 Aug 2018 12.49 AM

പാലാ ഹെഡ്‌പോസ്‌റ്റോഫീസില്‍ നിന്ന്‌ സഹായമെത്തിച്ചത്‌ 10 ക്യാമ്പുകളില്‍

പാലാ: പ്രളയക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവര്‍ കഴിയുന്ന കോട്ടയം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ പത്തോളം ക്യാമ്പുകളില്‍ തപാല്‍ വകുപ്പ്‌ കോട്ടയം ഡിവിഷന്റെ സഹായമെത്തി.
ജീവനക്കാരില്‍ നിന്നും പൊതുജനങ്ങളില്‍ നിന്നുമായി സമാഹരിച്ച ഭക്ഷണസാധനങ്ങള്‍, വസ്‌ത്രങ്ങള്‍, മരുന്നുകള്‍, മറ്റ്‌ നിത്യോപയോഗ സാധനങ്ങള്‍, ക്ലീനിംഗ്‌ സാധനങ്ങള്‍ എന്നിവയാണ്‌ ക്യാമ്പുകളിലേയ്‌ക്ക്‌ എത്തിച്ചത്‌. കോട്ടയം, പാലാ, വൈക്കം ഹെഡ്‌പോസ്‌റ്റ്‌ ഓഫീസുകളില്‍ ഹെല്‍പ്‌ ഡസ്‌ക്കള്‍ തുറന്നിരുന്നു.
പാലാ ഹെഡ്‌ പോസ്‌റ്റ്‌ ഓഫീസില്‍ സമാഹരിച്ച സാധന സാമഗ്രികള്‍ പത്തനംതിട്ട ജില്ലയിലെ വടശ്ശേരിക്കര പഞ്ചായത്തിലെ ക്യാമ്പുകളിലേയ്‌ക്കും, കുറിച്ചി വലിയപള്ളി, നാട്ടകം ഗവ. കോളേജ്‌, സത്യസായി സമിതി ഓഡിറ്റോറിയം വൈക്കം എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ക്യാമ്പുകളിലേയ്‌ക്കാണ്‌ എത്തിച്ചത്‌.
ഓരോ ക്യാമ്പുകളിലേയ്‌ക്ക്‌ വിളിച്ച്‌ അനേ്വഷിച്ച്‌ ആവശ്യമായ സാധനങ്ങളാണ്‌ എത്തിച്ചുകൊണ്ടിരിക്കുന്നത്‌.വ്യക്‌തികള്‍, സ്‌ഥാപനങ്ങള്‍, സന്നദ്ധ സംഘടനകള്‍, വ്യാപാരികള്‍ എന്നിവരില്‍ നിന്നുമാണ്‌ സാധനങ്ങള്‍ സമാഹരിച്ചത്‌. പാലായിലെ എല്ലാ വിഭാഗം ജനങ്ങളും നല്ലരീതിയില്‍ സഹകരിച്ചെന്നും സ്വമേധയാ സാധനങ്ങള്‍ ഹെഡ്‌ പോസ്‌റ്റ്‌ ഓഫീസിലെ കൗണ്ടറില്‍ എത്തിച്ചവര്‍ നിരവധിയാണെന്നും പോസ്‌റ്റ്‌ മാസ്‌റ്റര്‍ വി.ആര്‍. ശോഭന പറഞ്ഞു.
ഹെല്‍പ്പ്‌ ഡസ്‌ക്‌ വരും ദിവസങ്ങളിലും പ്രവര്‍ത്തിക്കും. സഹായമെത്താത്ത മേഖലകളിലെ ക്യാമ്പുകളിലേയ്‌ക്ക്‌ വരും ദിവസങ്ങളിലെ സാധനങ്ങളെത്തിക്കും.
പോസ്‌റ്റ്‌ മാസ്‌റ്റര്‍ വി.ആര്‍. ശോഭന, അസിസ്‌റ്റന്റ്‌ പോസ്‌റ്റ്‌ മാസ്‌റ്റര്‍ എം.ആര്‍. സതീഷ്‌ കുമാര്‍, മാര്‍ക്കറ്റിങ്ങ്‌ എക്‌സിക്യൂട്ടീവ്‌ കെ.കെ. വിനു, കെ.എസ്‌. രാജേഷ്‌, നിധിന്‍, എബിന്‍, സുരേഷ്‌, നിബു, ബാബു, സണ്ണി എന്നിവരാണ്‌ നേതൃത്വം നല്‍കുന്നത്‌.

Ads by Google
Advertisement
Tuesday 28 Aug 2018 12.49 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW