രാമപുരം: ആകാശാല ഗ്രൂപ്പ് ഒരുദിവസത്തെ കളക്ഷനും, ജീവനക്കാരുടെ വിഹിതവും ചേര്‍ത്ത് എഴുപത്തിനാലായിരം രൂപയും, ആകാശാല ഗ്രൂപ്പ് എം.ഡി.യുടെ വകയായി ഇരുപത്തി ആറായിരവും ചേര്‍ത്ത് ഒരുലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് നല്കി.
കോട്ടയം ജില്ലാ കളക്ടര്‍ ഡോ. ബി.എസ്. തിരുമേനിയ്ക്ക് തുക കൈമാറി. പാലാ, കൂത്താട്ടുകുളം, കോട്ടയം, തൊടുപുഴ, എന്നിവിടങ്ങളിലേയ്ക്കായി ആകാശാലയുടെ 14 ബസ്സുകളാണ് സര്‍വ്വീസ് നടത്തിയത്. ഒരുദിവസത്തെ മുഴുവന്‍ കളക്ഷന്‍ തുകയും, മാനേജ്മെന്റിന്റെയും ജീവനക്കാരുടെയും സംഭാവനയും ചേര്‍ത്താണ് തുക സമാഹരിക്കാനായതെന്ന് ആകാശാല ഗ്രൂപ്പ് എം.ഡി. മാത്യു കെ.ജെ. പറഞ്ഞു. മുന്‍പ് രാമപുരം പഞ്ചായത്തിലെ കുട്ടികളുടെ ചികിത്സചിലവിലേയ്ക്കായി ആകാശാല ഗ്രൂപ്പ് ഒരുലക്ഷം രൂപ നല്‍കിയിരുന്നു. നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലേയ്ക്ക് ആകാശാല ഗ്രൂപ്പ് സഹായം നല്‍കുന്നുണ്ട്.