Tuesday, November 13, 2018 Last Updated 1 Min 11 Sec ago English Edition
Todays E paper
Ads by Google
Tuesday 28 Aug 2018 12.49 AM

ശ്രീനാരായണഗുരുസ്‌മരണയില്‍ നാട്‌

പാലാ: ശ്രീനാരായണ ഗുരുദേവജയന്തി എസ്‌.എന്‍.ഡി.പി യോഗം മീനച്ചില്‍ യൂണിയന്‌ കീഴിലുളള നാല്‌പത്തിയെട്ട്‌് ശാഖായോഗങ്ങളിലും വിവിധ ചടങ്ങുകളോടെ നടന്നു.പ്രളയദുരിതത്തെത്തുടര്‍ന്ന്‌ ജയന്തി ഘോഷയാത്രയും കുട്ടികളുടെ മത്സരങ്ങളും സാംസ്‌ക്കാരിക സമ്മേളനങ്ങളും ഒഴിവാക്കി ഗുരുപൂജ, സമൂഹപ്രാര്‍ഥന, അന്നദാനം എന്നീ ചടങ്ങുകളോടെയാണ്‌ ശാഖായോഗങ്ങളില്‍ ജയന്തി ആഘോഷം നടന്നത്‌.
വിവിധ ശാഖകളില്‍ നടന്ന ചടങ്ങുകളില്‍ മീനച്ചില്‍ യൂണിയന്‍ കണ്‍വീനര്‍ കെ.എം സന്തോഷ്‌കുമാര്‍, യൂണിയന്‍ ഭാരവാഹികള്‍ ,വനിതാസംഘം, യൂത്ത്‌ മൂവ്‌ മെന്റ്‌, സൈബര്‍ സേന ഭാരവാഹികള്‍ എന്നിവര്‍ പങ്കെടുത്തു.
രാമപുരം: രാമപുരം ശാഖയുടെ നേതൃത്വത്തില്‍ നടത്തിയ ജയന്തി ആഘോഷം പ്രാര്‍ത്ഥനയോടുകൂടി ആരംഭിച്ചു. മഹാപ്രളയത്തില്‍പ്പെട്ട്‌ ദുരിതമനുഭവിക്കുന്നവര്‍ക്കുവേണ്ടി ജയന്തി ഘോഷയാത്ര മാറ്റിവച്ച്‌ കൊണ്ടാട്‌ ശ്രീ സുബ്രഹ്‌മണ്യ, ഗുരുദേവ ക്ഷേത്രത്തില്‍ സന്ദീപ്‌ ശാന്തിയുടെ മുഖ്യകാര്‍മ്മികത്വത്തില്‍പ്രാര്‍ത്ഥന നടത്തി. തുടര്‍ന്ന്‌ രാമപുരം എസ്‌.എന്‍.ഡി.പി. ശാഖാ ഹാളില്‍ നടന്ന യോഗം യൂണിയന്‍ കണ്‍വീനര്‍ കെ.എം. സന്തോഷ്‌കുമാര്‍ ഉദ്‌ഘാടനം ചെയ്‌തു.
ശാഖാ ചെയര്‍മാന്‍ പി.എസ്‌. ശാരങ്‌ഗധരന്‍, വൈസ്‌ ചെയര്‍മാന്‍ സന്തോഷ്‌ കിഴക്കേക്കര, കണ്‍വീനര്‍ ദിവാകരന്‍ പറോട്ടിയേല്‍, ജോയിന്റ്‌ കണ്‍വീനര്‍ റ്റി.കെ. തങ്കന്‍ തെക്കേടത്ത്‌, ഗ്രാമപഞ്ചായത്ത്‌ മെമ്പര്‍മാരായ എം.പി. ശ്രീനിവാസ്‌, പി.എന്‍. സുരേന്ദ്രന്‍, ഷൈനി സന്തോഷ്‌, യൂത്ത്‌ മൂവ്‌മെന്റ്‌ സെക്രട്ടറി അരുണ്‍ പി.വി., വനിതാസംഘം പ്രസിഡന്റ്‌ ആശാ സലിം എന്നിവര്‍ പ്രസംഗിച്ചു.
പൂവക്കുളം: എസ്‌.എന്‍.ഡി.പി. ശാഖയുടെ ജയന്തി ആഘോഷം പ്രാര്‍ത്ഥനയോടുകൂടി ചെല്ലപ്പന്‍ ശാന്തിയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ നടത്തി. ജയന്തി ആഘോഷത്തിന്‌ സ്വരൂപിച്ച ഫണ്ട്‌ മഴക്കെടുതിയെ തുടര്‍ന്ന്‌ ദുരിതമനുഭവിക്കുന്നവര്‍ക്ക്‌ വേണ്ടി നല്‍കി. കൂത്താട്ടുകുളം യൂണിയന്‍ സെക്രട്ടറി സി.പി. സത്യന്‍ ശാഖാ ഭാരവാഹിളില്‍ നിന്നും ഫണ്ട്‌ ഏറ്റുവാങ്ങി.

രാമപുരം: കിഴതിരി എസ്‌.എന്‍.ഡി.പി. ശാഖയുടെ ജയന്തി ആഘോഷം പ്രാര്‍ത്ഥനയോടുകൂടി ശിവരാമന്‍ ശാന്തിയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ നടത്തി. പ്രളയത്തെ തുടര്‍ന്ന്‌ ദുരിതമനുഭവിക്കുന്നവര്‍ക്കുവേണ്ടി പ്രത്യേക പ്രാര്‍ത്ഥനയും നടത്തി. ജയന്തി ആഘോഷം ലളിതമാക്കുകയും ചെയ്‌തു.

പിഴക്‌: എസ്‌.എന്‍.ഡി.പി. ശാഖയുടെ ജയന്തി ആഘോഷം പ്രാര്‍ത്ഥനയോടുകൂടി ശിവരാമന്‍ ശാന്തിയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ നടത്തി. പ്രളയത്തെ തുടര്‍ന്ന്‌ ദുരിതമനുഭവിക്കുന്നവര്‍ക്കു വേണ്ടി പ്രത്യേകം പ്രാര്‍ത്ഥനയും നടത്തി. തുടര്‍ന്ന്‌ ശാഖാ അങ്കണത്തില്‍ സുധര്‍മ്മ കോട്ടയം ഗുരുദേവ പ്രഭാഷണം നടത്തി.

രാമപുരം: കുറിഞ്ഞി എസ്‌.എന്‍.ഡി.പി. ശാഖയുടെ നേതൃത്വത്തില്‍ നടന്ന ജയന്തി ആഘോഷം രഞ്‌ജു ശാന്തിയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ നടത്തി. പ്രളയത്തെ തുടര്‍ന്ന്‌ ദുരിതമനുഭവിക്കുന്നവര്‍ക്കുവേണ്ടി പ്രത്യേക പ്രാര്‍ത്ഥനയും നടത്തി.

Ads by Google
Advertisement
Tuesday 28 Aug 2018 12.49 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW