Monday, November 19, 2018 Last Updated 38 Min 46 Sec ago English Edition
Todays E paper
Ads by Google
Tuesday 28 Aug 2018 12.35 AM

പ്രളയദുരിതം; നഷ്‌ടപരിഹാരം നിശ്‌ചയിക്കാന്‍ ട്രൈബൂണലിനെ നിയമിക്കണം: കൊടിക്കുന്നില്‍

uploads/news/2018/08/243860/2.jpg

കൊല്ലം: രൂക്ഷമായ വെളളപ്പൊക്ക കെടുതികള്‍ മൂലം ദുരിതമനുഭവിക്കുന്നവരുടെ നാശനഷ്‌ടങ്ങള്‍ കണക്കാക്കി നഷ്‌ടപരിഹാരം നിശ്‌ചയിക്കാന്‍ ഹൈക്കോടതി ജഡ്‌ജി അധ്യക്ഷനായുള്ള ട്രൈബൂണലിനെ നിയമിക്കണമെന്ന്‌ കൊടിക്കുന്നില്‍സുരേഷ്‌ എം.പി. സംസ്‌ഥാന സര്‍ക്കാരിനോട്‌ ആവശ്യപ്പെട്ടു.
സംസ്‌ഥാന സര്‍ക്കാരിന്റെസംവിധാനം ഉപയോഗിച്ച്‌ നഷ്‌ടപരിഹാരം കണക്കാക്കുന്നതിന്‌ സുതാര്യതയുണ്ടാകാന്‍ സാധ്യതയില്ല. രാഷ്‌ട്രീയ ഇടപെടലുകളും സര്‍ക്കാര്‍ ഉദ്യോഗസ്‌ഥരുടെ ഏകപക്ഷീയമായ ഇടപെടലുകളും മൂലം അര്‍ഹതപ്പെട്ടവര്‍ക്ക്‌ മതിയായ നഷ്‌ടപരിഹാരം ലഭിക്കാതെ പോകാനുള്ള സാധ്യതയുണ്ടെന്നും കൊടിക്കുന്നില്‍ ചൂണ്ടിക്കാട്ടി. വെള്ളപ്പൊക്കത്തിന്‌ ഇരയായവര്‍ക്ക്‌ വേണ്ടി ദുരിതാശ്വാസ ക്യാമ്പിലേക്ക്‌കൊണ്ടുപോകുന്ന ഭക്ഷണപദാര്‍ഥങ്ങള്‍ വിതരണം ചെയ്യന്നതില്‍ പോലും രാഷ്‌ട്രീയം കലര്‍ത്തുന്ന സി.പിഎമ്മും ഡി.വൈ.എഫ്‌.ഐയും നഷ്‌ടപരിഹാരംനിശ്‌ചയിക്കുന്നതിലും രാഷ്‌ട്രീയ വിവേചനം കാണിക്കാന്‍ യാതൊരു മടിയും കാണിക്കാത്തവരാണ്‌.ദുരിതാശ്വാസ ക്യാമ്പിലേക്ക്‌ കൊണ്ടുവന്ന സാധനങ്ങള്‍ വഴിനീളേ പിടിച്ചെടുത്തു തങ്ങള്‍ക്ക്‌ ഇഷ്‌ടമുള്ള സ്‌ഥലങ്ങളില്‍ കൊണ്ടുപോയി സി.പി.എം, ഡി.വൈ.എഫ്‌.ഐക്കാര്‍ വിതരണംചെയ്‌തതു വ്യാപകമായ പ്രതിഷേധത്തിന്‌ ഇടയാക്കിയിട്ടുണ്ട്‌. ദുരിതാശ്വാസ ക്യാമ്പുകളില്‍ താമസിക്കുന്നവര്‍ക്ക്‌ ഭക്ഷണം നല്‍കുന്ന കാര്യത്തില്‍ പോലും രാഷ്‌ട്രീയവിവേചനം കാണിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Ads by Google
Advertisement
Tuesday 28 Aug 2018 12.35 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW