Wednesday, November 21, 2018 Last Updated 0 Min 43 Sec ago English Edition
Todays E paper
Ads by Google
Tuesday 28 Aug 2018 12.35 AM

പുനലൂര്‍-ചെങ്കോട്ട പാത തടസങ്ങള്‍ നീക്കി

uploads/news/2018/08/243859/1.jpg

പുനലൂര്‍: കനത്ത മഴയെത്തുടര്‍ന്നു പുനലൂര്‍-ചെങ്കോട്ട പാതയില്‍ മണ്ണിടിഞ്ഞും മറ്റുമുണ്ടായ തടസങ്ങള്‍ നീക്കി. പരീക്ഷണാര്‍ഥം കഴിഞ്ഞദിവസം എഞ്ചിന്‍ ഓടിച്ചു.
സര്‍വീസ്‌ പുന:രാരംഭിക്കുന്നതിന്‌ മുന്നോടിയായി മധുര ഡിവിഷനില്‍ നിന്നുള്ള ഉദ്യോഗസ്‌ഥരും ഇന്നലെ പാത പരിശോധിച്ചു. ചെങ്കോട്ടയില്‍ നിന്നും തെന്മലവരെയായിരുന്നു പരീക്ഷണ ഓട്ടം.
എന്നാല്‍ പരിശോധനയില്‍ തൃപ്‌തിയില്ലാതെയാണു സംഘം മടങ്ങിയത്‌. പാതയിലേക്കു വീണ്ടും മണ്ണിടിയാനും മരങ്ങള്‍ വീഴാനും സാധ്യതയുള്ളതായി പരിശോധന സംഘം സൂചന നല്‍കിയിട്ടുണ്ട്‌. ഇന്നുകൂടി പരിശോധന നടത്തും. കഴിഞ്ഞയാഴ്‌ചയുണ്ടായ കനത്ത മഴയിലാണ്‌ പാളത്തില്‍ പലയിടത്തും മണ്ണിടിഞ്ഞത്‌. ഇതില്‍ തെന്മല എം.എസ്‌.എല്‍. ഭാഗത്താണ്‌ ഏറ്റവുമധികം മണ്ണിടിച്ചിലുണ്ടായത്‌. ഗേജ്‌മാറ്റത്തിന്റെ ഭാഗമായി ഇവിടെ റെയില്‍വേ നിര്‍മിച്ച മതില്‍ 30 മീറ്റര്‍ നീളത്തില്‍ പാളത്തിലേക്ക്‌ ഇടിഞ്ഞുവീഴുകയായിരുന്നു.
ഇതോടെ പാതയില്‍ സര്‍വീസുകള്‍ നിലയ്‌ക്കുകയും ചെയ്‌തു.മറ്റിടങ്ങളില്‍ വീണ മണ്ണ്‌ വേഗത്തില്‍ നീക്കിയെങ്കിലും എം.എസ്‌.എല്‍ ഭാഗത്തെ മണ്ണ്‌ നീക്കാന്‍ ഏറെ പണിപ്പെടേണ്ടി വന്നു.
ഒരാഴ്‌ചകൊണ്ടാണ്‌ മണ്ണ്‌ നീക്കം ചെയ്‌തത്‌. പാളത്തിലേക്ക്‌ വീണ കൂറ്റന്‍ പാറകള്‍ ജാക്‌ ഹാമര്‍ ഉപയോഗിച്ച്‌ പൊട്ടിച്ചാണ്‌ നീക്കിയത്‌. ചീഫ്‌ എഞ്ചിനീയര്‍ അടക്കമെത്തി സ്‌ഥിതിഗതികള്‍ വിലയിരുത്തിയിരുന്നു. കൊല്ലത്തിനും ചെങ്കോട്ടക്കുമിടയില്‍ ഏറെ അപകടസാധ്യതയുള്ള പ്രദേശമാണ്‌ 40 കിലോമീറ്റര്‍ നീളുന്ന പുനലൂര്‍-ചെങ്കോട്ട ഭാഗം.
ഇത്‌ പശ്‌ചിമഘട്ട മേഖലയായതിനാല്‍ മണിക്കൂറില്‍ 25 കിലോമീറ്റര്‍ വേഗത്തിലാണ്‌ ഇത്രയും ദൂരം തീവണ്ടി ഓടുന്നത്‌.താംബരം, പാലരുവി എക്‌സ്പ്രസുകളും കൊല്ലത്തു നിന്നും ചെങ്കോട്ടയിലേക്കുള്ള രണ്ട്‌ പാസഞ്ചര്‍ ട്രെയിനുകളുമാണ്‌ പാതയില്‍ സര്‍വീസ്‌ നടത്തുന്നത്‌.

Ads by Google
Advertisement
Tuesday 28 Aug 2018 12.35 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW