Wednesday, November 21, 2018 Last Updated 1 Min 54 Sec ago English Edition
Todays E paper
Ads by Google
Tuesday 28 Aug 2018 12.35 AM

പ്രളയകാലത്തെ ഒരുമ നിലനിര്‍ത്തണം: മന്ത്രി ജെ.മേഴ്‌സിക്കുട്ടിയമ്മ

കൊല്ലം: എസ്‌.എന്‍.ഡി.പി. യോഗം കൊല്ലം യൂണിയന്‍ സംഘടിപ്പിച്ച ഗുരുദേവജയന്തി സമ്മേളനം കൊല്ലം എസ്‌.എന്‍.കോളജ്‌ ഓഡിറ്റോറിയത്തില്‍ മന്ത്രി ജെ.മേഴ്‌സിക്കുട്ടിയമ്മ ഉദ്‌ഘാടനം ചെയ്‌തു.
ജാതിയും മതവും വര്‍ണവും മാറ്റിനിര്‍ത്തിയാണു പ്രളയബാധിതരായ സഹജീവികളെ മറ്റുള്ളവര്‍ രക്ഷിച്ചതെന്നും പ്രളയത്തിനു ശേഷമുള്ള ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലും അതിര്‍വരമ്പുകളില്ലാതെ കൂട്ടായ്‌മ നിലനില്‍ക്കയാണെന്നും മന്ത്രി പറഞ്ഞു. എസ്‌.എന്‍.ഡി.പി. യോഗം കൊല്ലം യൂണിയന്‍ പ്രസിഡന്റ്‌ മോഹന്‍ ശങ്കര്‍ അധ്യക്ഷത വഹിച്ചു.
എം.നൗഷാദ്‌ എം.എല്‍.എ, ഡി.സി.സി പ്രസിഡന്റ്‌ ബിന്ദുകൃഷ്‌ണ, എസ്‌.എന്‍.ഡി.പി. യോഗം കൗണ്‍സിലര്‍ പി.സുന്ദരന്‍, യൂണിയന്‍ വൈസ്‌ പ്രസിഡന്റ്‌ രാജീവ്‌ കുഞ്ഞുകൃഷ്‌ണന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. പ്രളയത്തില്‍ മരണപ്പെട്ടവര്‍ക്ക്‌ ആദരാഞ്‌ജലി അര്‍പ്പിച്ചശേഷമാണ്‌ ജയന്തി സമ്മേളനം ആരംഭിച്ചത്‌.

Ads by Google
Advertisement
Tuesday 28 Aug 2018 12.35 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW