Thursday, November 15, 2018 Last Updated 2 Min 33 Sec ago English Edition
Todays E paper
Ads by Google
Tuesday 28 Aug 2018 12.35 AM

എസ്‌.ഐയുടെ കള്ളയൊപ്പിട്ട്‌ ഓട്ടോറിക്ഷ വിട്ടുകൊടുത്ത പോലീസുകാരന്‌ സസ്‌പെന്‍ഷന്‍

ചാത്തന്നൂര്‍: ഡ്രൈവറുടെ പക്കല്‍ നിന്നും 1000 രൂപ വാങ്ങി എസ്‌.ഐയുടെ കള്ളയൊപ്പിട്ട്‌ ഓട്ടോറിക്ഷ വിട്ടുകൊടുത്ത സംഭവത്തില്‍ പാരിപ്പള്ളി പോലീസ്‌ സ്‌റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ്‌ ഓഫീസര്‍ വി.ആര്‍. ദിലീപിനെ സിറ്റി പോലീസ്‌ കമ്മിഷണര്‍ സസ്‌പെന്‍ഡ്‌ ചെയ്‌തു.കഴിഞ്ഞ 16നു ജില്ലാ അതിര്‍ത്തിയിലെ കടമ്പാട്ടുകോണത്തു പരിശോധനക്കിടെ മദ്യപിച്ച്‌ ഓട്ടോറിക്ഷ ഓടിച്ച ഡ്രൈവറെയും ഓട്ടോറിക്ഷയും എസ്‌.ഐ പിടികൂടിയിരുന്നു.
സമാന കേസില്‍ ഒന്നിലധികം തവണ ഇയാളെ പിടികൂടിയിട്ടുള്ളതിനാല്‍ ഓട്ടോറിക്ഷ കോടതിയില്‍ ഹാജരാക്കുന്നതിനും ഡ്രൈവറുടെ ലൈസന്‍സ്‌ റദ്ദാക്കാന്‍ റിപ്പോര്‍ട്ട്‌ ആര്‍.ടി ഓഫീസ്‌ അധികൃതര്‍ക്കു നല്‍കുന്നതിനും ജി.ഡി ചാര്‍ജ്‌ ചുമതലയുണ്ടായിരുന്ന ദിലീപിനെ ചുമതലപ്പെടുത്തി. രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ ഓട്ടോറിക്ഷ സ്‌റ്റേഷന്‍ വളപ്പില്‍ കാണാതിരുന്നതിനെ തുടര്‍ന്ന്‌ എസ്‌.ഐ. അന്വേഷിച്ചപ്പോഴാണ്‌ സംഭവം പുറത്തായത്‌.
ഡ്രൈവറുടെ പക്കല്‍ നിന്ന്‌ 1,000 രൂപ വാങ്ങിയശേഷമാണ്‌ എസ്‌.ഐയുടെ ഒപ്പിട്ട്‌ ഓട്ടോറിക്ഷ വിട്ടുകൊടുത്തതെന്ന്‌ അന്വേഷണത്തില്‍ വ്യക്‌തമായി. തുടര്‍ന്നാണു നടപടിയുണ്ടായത്‌.

Ads by Google
Advertisement
Tuesday 28 Aug 2018 12.35 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW