Wednesday, November 14, 2018 Last Updated 48 Min 37 Sec ago English Edition
Todays E paper
Ads by Google
Tuesday 28 Aug 2018 12.35 AM

സ്‌കൂള്‍ തുറക്കുന്നതിന്‌ മുമ്പ്‌ ശുചിത്വം ഉറപ്പാക്കാന്‍ നിര്‍ദേശം

കൊല്ലം: ഓണം അവധി കഴിഞ്ഞു നാളെ സ്‌കൂള്‍ തുറക്കുന്ന സാഹചര്യത്തില്‍ ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിച്ച സ്‌കൂളുകളുകളില്‍ ശുചിത്വം ഉറപ്പാക്കണമെന്ന്‌ ജില്ലാ ദുരന്തനിവാരണ അതോറിറ്റി അിറയിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ വീഡിയോ കോണ്‍ഫറന്‍സിലെ നിര്‍ദേശത്തിന്റെ അടിസ്‌ഥാനത്തിലാണിത്‌. ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിച്ച എല്ലാ സ്‌കൂളുകളും ശുചീകരിച്ച്‌ അണുവിമുക്‌തമാക്കണം. സ്‌കൂളുകളിലെ ടൈല്‍ പാകിയ ക്ലാസ്‌ മുറികളും ടോയ്‌ലറ്റുകളും ലോഷന്‍ ഉപയോഗിച്ച്‌ അണുവിമുക്‌തമാക്കിയെന്ന്‌ ഉറപ്പാക്കണം. കുടിവെള്ള ടാങ്കുകള്‍ വൃത്തിയാക്കണം. സ്‌കൂള്‍ പരിസരത്തെ പ്ലാസ്‌റ്റിക്‌ മാലിന്യങ്ങള്‍ നീക്കം ചെയ്യണം. തദ്ദേശഭരണ സ്‌ഥാപനങ്ങളിലെ അസിസ്‌റ്റന്റ്‌ എന്‍ജിനീയര്‍മാര്‍ സ്‌കൂളുകള്‍ പരിശോധിച്ച്‌ ഫിറ്റനെസ്‌ ഉറപ്പാക്കണം. കുട്ടികള്‍ക്ക്‌ അണുബാധയോ മറ്റ്‌ ആരോഗ്യപ്രശ്‌നങ്ങളോ ബാധിക്കാത്ത വിധത്തില്‍ ശുചീകരണം നടന്നുവെന്നു തദ്ദേശഭരണ സ്‌ഥാപന സെക്രട്ടറിമാര്‍ ഉറപ്പുവരുത്തി ഇന്ന്‌ പഞ്ചായത്ത്‌ ഡെപ്യൂട്ടി ഡയറക്‌ടര്‍ ഓഫീസില്‍ റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കണം.

Ads by Google
Advertisement
Tuesday 28 Aug 2018 12.35 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW