Wednesday, November 21, 2018 Last Updated 0 Min 27 Sec ago English Edition
Todays E paper
Ads by Google
Tuesday 28 Aug 2018 12.34 AM

ഭരണക്രമീകരണം പാടെ തകര്‍ന്ന്‌ തലശ്ശേരി റെയില്‍വെ സ്‌റ്റേഷന്‍

uploads/news/2018/08/243851/2.jpg

തലശ്ശേരി: തലശ്ശേരി റെയില്‍വെ സ്‌റ്റേഷനില്‍ സുപ്രധാന തസ്‌തികയായ സ്‌റ്റേഷന്‍ മാനേജര്‍ തസ്‌തിക ഒഴിഞ്ഞുകിടന്നിട്ട്‌ ഒരുവര്‍ഷം പിന്നിടുന്നു. പ്രസ്‌തുത തസ്‌തികയിലേക്ക്‌ മാനേജരെ നിയമിക്കണമെന്ന ആവശ്യം ബന്ധപ്പെട്ട അധികൃതരെ അറിയിക്കാന്‍ തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍ പോലും ഇതേവരെ തയ്യാറായിട്ടുമില്ല. ഇതേ തുടര്‍ന്ന്‌ എ ഗ്രേഡ്‌ സ്‌റ്റേഷനായി ഉയര്‍ത്തപ്പെട്ട തലശ്ശേരി റെയില്‍വെ സ്‌റ്റേഷനിലെ മുഴുവന്‍ ഭരണക്രമീകരണങ്ങളും പാടെ തകരുകയും ചെയ്‌തു. സതേണ്‍ റെയില്‍വെയുടെ ആറ്‌ ഡിവിഷനുകളില്‍പ്പെട്ട പ്രധാന റെയില്‍വെ സ്‌റ്റേഷനാണ്‌ തലശ്ശേരി. സതേണ്‍ റെയില്‍വെയുടെ ഭരണപരിധിക്കകത്ത്‌ നേരത്തെ 90 സ്‌റ്റേഷനുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ നിലവില്‍ അത്‌ 70 ആയി ചുരുങ്ങിയിട്ടുണ്ട്‌. മംഗലാപുരം, കാസര്‍ക്കോട്‌, പയ്യന്നൂര്‍, കണ്ണൂര്‍, തലശ്ശേരി എന്നിങ്ങനെയാണ്‌ പ്രധാന സേ്‌റ്റഷനുകളിലായി ഡിവിഷനുകളില്‍ ഉള്‍പ്പെട്ടിട്ടുള്ളത്‌. 6 കോടിയില്‍പരം വരുമാനം തലശ്ശേരി റെയില്‍വെ സേ്‌റ്റഷന്‍ റെയില്‍വെയ്‌ക്ക് നേടിക്കൊടുത്തതിലൂടെയാണ്‌ എ ഗ്രേഡ്‌ പദവിയിലേക്ക്‌ ഉയര്‍ത്തപ്പെട്ടത്‌. ഇത്തരമൊരു പദവിയിലുള്ള സുപ്രധാന റെയില്‍വെ സ്‌റ്റേഷനില്‍ സേ്‌റ്റഷന്‍ മാനേജര്‍ ഇല്ലാത്തതിനാല്‍ റെയില്‍വെ സ്‌റ്റേഷനിലെ ഡ്യൂട്ടി സ്‌റ്റേഷന്‍ മാസ്‌റ്ററാണ്‌ സേ്‌റ്റഷന്‍ മാനേജരുടെ പ്രവര്‍ത്തി കൂടി എടുക്കേണ്ടിവരുന്നത്‌. ഇതിന്റെ ഫലമായി സ്‌റ്റേഷനിലെ റിസര്‍വ്വേഷന്‍, ടിക്കറ്റ്‌ കൗണ്ടര്‍, പാര്‍സല്‍ സര്‍വ്വീസ്‌, കാറ്ററിംഗ്‌ സര്‍വ്വീസ്‌, ശുദ്ധജല വിതരണം, റെയില്‍വെ ഭൂമി അനധികൃതമായ കൈയേ്േറ്റങ്ങള്‍ എന്നിവ തലശ്ശേരി റെയില്‍വെ സ്‌റ്റേഷനില്‍ വ്യാപകമായി തകര്‍ന്നു. പയ്യന്നൂര്‍ റെയില്‍വെ സ്‌റ്റേഷനിലും നിലവില്‍ സ്‌റ്റേഷന്‍ മാനേജര്‍ തസ്‌തിക ഒഴിഞ്ഞുകിടക്കുകയാണ്‌. നിരവധി ദീര്‍ഘദൂര, ഹ്രസ്വദൂര തീവണ്ടികള്‍ കടന്നുപോകുന്ന തലശ്ശേരിയില്‍ സ്‌റ്റേഷന്‍ മാനേജര്‍ ഇല്ലാത്തതിനാല്‍ ഡ്യൂട്ടിയിലുള്ള സ്‌റ്റേഷന്‍ മാസ്‌റ്റര്‍ക്ക്‌ യഥാര്‍ത്ഥത്തില്‍ എന്താണ്‌ റെയില്‍വെ സ്‌റ്റേഷനില്‍ നടക്കുന്നതെന്ന്‌ തിരിച്ചറിയാന്‍ പോലും പറ്റാത്ത പ്രതിസന്ധിയാണ്‌ ഉണ്ടാക്കിയിട്ടുള്ളത്‌. ടിക്കറ്റ്‌ റിസര്‍വ്വ്‌ ചെയ്യാന്‍ വരുന്നവര്‍ക്ക്‌ ടിക്കറ്റുകള്‍ കൗണ്ടറില്‍ നിന്നും ലഭിക്കുന്നുണ്ടോ എന്ന്‌ അന്വേഷിക്കാനുള്ള ഉത്തരവാദിത്തം ഉള്‍പ്പെടെയുള്ളവ സ്‌റ്റേഷന്‍ മാനേജരുടെ അധികാരപരിധിയില്‍പ്പെടുന്നതാണ്‌. എന്നാല്‍ ടിക്കറ്റ്‌ റിസര്‍വ്വേഷന്‍ ഉള്‍പ്പെടെയുള്ളവ സ്‌റ്റേഷന്‌ പുറത്തുള്ള ഫ്രാഞ്ചൈസികള്‍ക്ക്‌ റെയില്‍വെ നല്‍കുക വഴി എന്താണ്‌ യഥാര്‍ത്ഥത്തില്‍ പാസഞ്ചറുടെ അവസ്‌ഥയെന്നുപോലും അന്വേഷിക്കാനോ പരിഹാരം കാണാനോ സാധ്യമാവാത്ത വിധത്തില്‍ ഡ്യൂട്ടി സ്‌റ്റേഷന്‍ മാസ്‌റ്റര്‍ അധികഭാരത്താല്‍ പ്രയാസപ്പെടുകയാണ്‌. റെയില്‍വെ നിയമപ്രകാരം ഒരു യാത്രികന്‌ 40 കി.ഗ്രാം ഭാരമാണ്‌ പാര്‍സലായി കൊണ്ടുപോകാനുള്ള അവകാശം. എന്നാല്‍ പാര്‍സല്‍ ഭാരം 40 കി.ഗ്രാമില്‍ വര്‍ദ്ധിക്കുകയാണെങ്കില്‍ അത്‌ അളന്ന്‌ തൂക്കി അതിന്‌ ആവശ്യമായ അധിക തുക റെയില്‍വെയ്‌ക്ക് ലഭിക്കുന്നതിനുള്ള വഴികൂടിയാണ്‌ യഥാര്‍ത്ഥത്തില്‍ റെയില്‍വെയിലെ പാര്‍സല്‍ സര്‍വ്വീസ്‌ കേന്ദ്രം. നിയമപ്രകാരം 24 മണിക്കൂര്‍ നേരവും റെയില്‍വെ സ്‌റ്റേഷനിലെ പാര്‍സല്‍ സര്‍വ്വീസ്‌ കേന്ദ്രം പ്രവര്‍ത്തിക്കണമെന്നതാണ്‌. സ്‌റ്റേഷന്‍ മാനേജരുടെ അഭാവത്തില്‍ തലശ്ശേരി റെയില്‍വെ സേ്‌റ്റഷനില്‍ രാവിലെ 9 മുതല്‍ വൈകുന്നേരം 5 വരെ മാത്രമാണ്‌ പാര്‍സല്‍ സര്‍വ്വീസ്‌ പ്രവര്‍ത്തിക്കുന്നത്‌. രാത്രികാലങ്ങളില്‍ പാര്‍സലുമായി എത്തുന്ന യാത്രികരും പാര്‍സല്‍ അതെത്രയായാലും സൗജന്യമായി കൊണ്ടുപോകാന്‍ കഴിയുന്നവിധത്തില്‍ തലശ്ശേരി റെയില്‍വെ സേ്‌റ്റഷന്‍ കുത്തഴിയുകയും ചെയ്‌തു. രണ്ടാഴ്‌ച മുമ്പ്‌ പാര്‍സല്‍ സര്‍വ്വീസ്‌ പരിശോധിക്കുന്നതിന്‌ തലശ്ശേരി റെയില്‍വെ സേ്‌റ്റഷനില്‍ സതേണ്‍ ഡിവിഷനിലെ ഉന്നത ഉദ്യോഗസ്‌ഥര്‍ സ്‌ഥലത്തെത്തിയിരുന്നു. എങ്കിലും കുത്തഴിഞ്ഞ പാര്‍സല്‍ സംവിധാനം ക്രമീകരിക്കുന്നതിനുള്ള ഫലപ്രദമായ നിര്‍ദ്ദേശങ്ങളൊന്നും തന്നെ ഉണ്ടായതുമില്ല. സ്‌റ്റേഷന്‍ മാനേജരുടെ അഭാവം കാരണം സേ്‌റ്റഷനിലെ ചീഫ്‌ ടിക്കറ്റ്‌ ഇന്‍സ്‌പെക്‌ടിംഗ്‌ രീതിയും നടപ്പിലാകുന്നുമില്ല. റെയില്‍വെ സേ്‌റ്റഷനില്‍ സംസ്‌ഥാന സര്‍ക്കാര്‍ നിരോധിച്ചതായി വാര്‍ത്തകളില്‍ ഇടംപിടിച്ച കുപ്പിവെള്ളമാണ്‌ പലപ്പോഴും വില്‍പ്പനക്ക്‌ എത്തുന്നത്‌. ഇതിന്‌ പുറമെ സ്‌റ്റേഷനില്‍ ശുചീകരണ പ്രവര്‍ത്തനത്തിന്‌ പതിനഞ്ചോളം ശുചീകരണ തൊഴിലാളികളെ കോണ്‍ട്രാക്‌ട് അടിസ്‌ഥാനത്തില്‍ നിയമിക്കുക വഴി സേ്‌റ്റഷന്‍ പരിസരം വൃത്തിയായി സൂക്ഷിക്കുന്നുണ്ടെങ്കിലും സേ്‌റ്റഷന്‍ അനുബന്ധ സ്‌ഥലങ്ങള്‍ പൂര്‍ണ്ണമായും കടുത്ത മാലിന്യ നിക്ഷേപ കേന്ദ്രങ്ങളായി മാറുകയും ചെയ്‌തിട്ടുണ്ട്‌. ഇതിനെല്ലാം പുറമെയാണ്‌ സേ്‌റ്റഷന്‍ മാനേജരുടെ അഭാവത്തില്‍ വ്യാപകമായി ഭൂമി കൈയേ്േറ്റങ്ങളും നടക്കുന്നത്‌. സ്‌റ്റേഷനില്‍ നിരവധി ആധുനിക സംവിധാനങ്ങള്‍ ഒരുക്കുന്നതിന്‌ എം.പിമാരുടെ ഫണ്ടില്‍ നിന്ന്‌ പണം അനുവദിക്കുകയും അവ നടപ്പാക്കുന്നതിന്‌ ശ്രമിക്കുകയും ചെയ്യുന്നുണ്ടെങ്കിലും പ്രഷര്‍ രോഗികള്‍ക്ക്‌ ആവശ്യമായ ചൂടുവെള്ളം ലഭിക്കാനുള്ള സംവിധാനം പോലും തലശ്ശേരി റെയില്‍വെ സ്‌റ്റേഷനില്‍ നിലവിലില്ല. എടക്കാട്‌ റെയില്‍വെ സ്‌റ്റേഷനില്‍ പോലും നിലവില്‍ നാല്‌ ലൈനുകള്‍ ഉണ്ടെന്നിരിക്കെ തലശ്ശേരി റെയില്‍വെ സ്‌റ്റേഷനില്‍ ഉണ്ടായിരുന്ന നാല്‌ ലൈനുകളില്‍ ഒന്ന്‌ കുറഞ്ഞ്‌ മൂന്നായി ചുരുങ്ങുകയാണ്‌ വികസന പ്രക്രിയയിലൂടെ സംഭവിച്ചത്‌. ഇങ്ങനെ തലശ്ശേരി റെയില്‍വെ സ്‌റ്റേഷനെ നാഥനില്ലാത്ത അവസ്‌ഥയിലേക്ക്‌ ഒരു വര്‍ഷക്കാലമായി കുരുക്കിയിട്ടും പ്രസ്‌തുത വിഷയങ്ങള്‍ ബന്ധപ്പെട്ട അധികൃതരുടെ മുമ്പാകെ എത്തിക്കാന്‍ ജനപ്രതിനിധികള്‍ പോലും ശ്രമിക്കുന്നില്ലെന്നതാണ്‌ വസ്‌തുത. മട്ടന്നൂര്‍ വിമാനത്താവളം പൂര്‍ത്തിയാവുന്നതോടെ പ്രധാന റെയില്‍വെ സ്‌റ്റേഷനുകളില്‍ ഒന്നായി മാറേണ്ട തലശ്ശേരിയല്‍ നിലവില്‍ ഉണ്ടായിരുന്ന സൗകര്യങ്ങള്‍ പോലും പൂര്‍ണ്ണമായും ഇല്ലാതാകുന്നിടത്തേക്കാണ്‌ സ്‌റ്റേഷന്‍ മാനേജരുടെ തസ്‌തിക ഒഴിഞ്ഞുകിടക്കുന്നതിലൂടെ സംഭവിച്ചിട്ടുള്ളത്‌. പ്രതിവര്‍ഷം 20 കോടിയില്‍പരം രൂപ ഇന്ത്യന്‍ റെയില്‍വെയ്‌ക്ക് നല്‍കുന്ന പ്രധാന റെയില്‍വെ സ്‌റ്റേഷനാണ്‌ തലശ്ശേരി. സ്‌റ്റേഷന്‍ നാശത്തിലേക്ക്‌ പതിക്കാതിരിക്കണമെങ്കില്‍ അടിയന്തിരമായി സ്‌റ്റേഷന്‍ മാനേജരെ നിയമിക്കണമെന്നാണ്‌ യാത്രക്കാരുടെയും പൊതുജനങ്ങളുടെയും അഭിപ്രായം.

Ads by Google
Advertisement
Tuesday 28 Aug 2018 12.34 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW